കൊച്ചി : ലൈംഗീകാതിക്രമം യുവനടിയുടെ പരാതിയിൽ നടൻ അലൻസിയറിനെതിരെ പോലീസ് കേസെടുത്തു. എറണാകുളം ചെങ്ങമനാട് പൊലീസാണ് കേസെടുത്തത്. 2017 ൽ ബെംഗളൂരുവിൽവെച്ച് അലൻസിയർ മോശമായി പെരുമാറിയെന്ന് യുവ നടി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
സിനിമയുടെ സെറ്റിൽവെച്ച് അലൻസിയർ മോശമായി പെരുമാറിയെന്ന് യുവ നടി നേരത്തെ മാധ്യമങ്ങളോട് വെളിപ്പെടുത്തുകയും പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ നടപടി ഉണ്ടായില്ല. സംഭവം ഇടവേള ബാബുവിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നതായും യുവ നടി പറയുന്നു.
എന്നാൽ അലൻസിയർ ക്ഷമ പറഞ്ഞല്ലോ എന്നായിരുന്നു ഇടവേള ബാബു മറുപടി നൽകിയതെന്നും യുവ നടി പറയുന്നു. തെറ്റുകാരനാണെങ്കിൽ കോടതി വിധിക്കട്ടെ എന്നാണ് സംഭവത്തിൽ അലൻസിയർ അന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്.
English Summary : case against alencier