കൊച്ചി : സിനിമയിൽ അവസരം വാഗ്ദാനം നൽകി പീഡിപ്പിച്ചു. യുവതിയുടെ പരാതിയിൽ നടൻ നിവി പോളിക്കെതിരെ എറണാകുളം ഊന്നുകൾ പോലീസ് കേസെടുത്തു. സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം നൽകി ദുബായിലെ ഹോട്ടലിൽവെച്ച് പീഡിപ്പിച്ചെന്നാണ് യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് നിവിൻ പോളിക്കെതിരെ പോലീസ് കേസെടുത്തത്. കേസിൽ നിവിൻ പോളി ആറാം പ്രതിയാണ്. നിർമ്മാതാവായ എകെ സുനിലാണ് കേസിലെ രണ്ടാം പ്രതി. കഴിഞ്ഞ നവംബറിലാണ് കേസിനാസ്പദമായ പീഡനം നടന്നത്.
ദുബായിലെ ഹോട്ടലിലേക്ക് വിളിച്ച് വരുത്തി പീഡനത്തിന് ഇരയാക്കുകയായിരുന്നു. സംഭവത്തിൽ നിവിൻ പോളിക്കെതിരെയുള്ള അന്വേഷണം പ്രത്യേക അന്വേഷണ സംഘം ഏറ്റെടുക്കും. ശ്രേയ എന്ന സ്ത്രീയാണ് സിനിമയിൽ അവസരം വാഗ്ദാനം നൽകി ദുബായിൽ എത്തിച്ചതെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.
English Summary : case against nivin pauly