Friday, March 29, 2024
-Advertisements-
KERALA NEWSകോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് പ്രതീക്ഷിച്ചതാണ്, ഓണം അടുത്ത സാഹചര്യത്തിൽ അടുത്ത മൂന്ന് ആഴ്ച നിർണായകം...

കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് പ്രതീക്ഷിച്ചതാണ്, ഓണം അടുത്ത സാഹചര്യത്തിൽ അടുത്ത മൂന്ന് ആഴ്ച നിർണായകം ; വീണ ജോർജ്

chanakya news
-Advertisements-

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പരിശോധനയുടെ എണ്ണം വർദ്ധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. രാജ്യത്തെ കോവിഡ് നിരക്കുകളുടെ ഭൂരിഭാഗവും കേരളത്തിൽ നിന്നും റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം. കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുമെന്ന് നേരത്തെ പ്രതീക്ഷിച്ചതാണെന്നും മന്ത്രി പറഞ്ഞു.

പരമാവധി പോസിറ്റിവ് കേസുകൾ കണ്ടെത്തുകയാണ് പരിശോധനയുടെ എണ്ണം വർധിപ്പിക്കുന്നതിന്റെ ലക്ഷ്യമെന്നും. ഓണം അടുത്ത സാഹചര്യത്തിൽ അടുത്ത മൂന്ന് ആഴ്ചകൾ നിർണായകമാണെന്നും വീണ ജോർജ് പറഞ്ഞു. അതേസമയം കോവിഡ് മൂന്നാം തരംഗം കേരളത്തിൽ ആരംഭിച്ചിട്ടില്ലെന്നും ഡെൽറ്റ വകഭേദമാണ് രോഗവ്യാപനം കുത്തനെ ഉയരാനുള്ള കാരണമെന്നും മന്ത്രി പറഞ്ഞു.

കോവിഡ് സാഹചര്യം വിലയിരുത്തൻ കേന്ദ്രസംഘം അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്തെത്തും. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് വ്യാപനം നടക്കുന്ന സംസ്ഥാനമായി കേരളം മാറിയ സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കേന്ദ്രസംഘം സന്ദർശനം നടത്തും. അതേസമയം കേരളം വാക്സിനേഷനിൽ ഒന്നാം സ്ഥാനത്താണെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

-Advertisements-