Wednesday, September 11, 2024
-Advertisements-
NATIONAL NEWSമലയാളി യുവാവും യുവതിയും ചെന്നൈയിൽ ട്രെയിൻ തട്ടി മ രിച്ചു ; മുഹമ്മദ് ഷരീഫും ഐശ്വര്യയും...

മലയാളി യുവാവും യുവതിയും ചെന്നൈയിൽ ട്രെയിൻ തട്ടി മ രിച്ചു ; മുഹമ്മദ് ഷരീഫും ഐശ്വര്യയും ജോലി തേടി പോയതാണെന്നാണ് വിവരം, പോലീസ് അന്വേഷണം ആരംഭിച്ചു

chanakya news

ചെന്നൈ : മലയാളി യുവാവും യുവതിയും ചെന്നൈയിൽ ട്രെയിൻ തട്ടി മരിച്ചു. പെരിന്തൽമണ്ണ പനങ്ങാങ്ങര സ്വദേശി മുഹമ്മദ് ഷെരീഫ് (36), കോഴിക്കോട് സ്വദേശി ഐശ്വര്യ (28) എന്നിവരാണ് മരിച്ചത്. ഇരുവരും ജോലി തേടി ചെന്നൈയിൽ എത്തിയതാണെന്നാണ് പറയപ്പെടുന്നത്.

ചൊവ്വാഴ്ച രാത്രിയാണ് ഐശ്വര്യയും മുഹമ്മദ് ഷെരീഫും ചെന്നൈയിലെത്തുന്നത്. റെയിൽവേ സ്റ്റേഷനിൽ ഇവരെ സ്വീകരിക്കാൻ മുഹമ്മദ് ഷെരീഫിന്റെ സുഹൃത്ത് മുഹമ്മദ് റഫീഖ് എത്തിയിരുന്നു. മൂന്നുപേരും ചേർന്ന് ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ മുഹമ്മദ് ഷെരീഫിനെയും, ഐശ്വര്യയേയും ട്രെയിൻ ഇടിക്കുകയായിരുന്നു.

അതേസമയം ആദ്യം ട്രാക്ക് മുറിച്ച് കടന്ന റഫീഖ് അപകടത്തിൽപെടാതെ രക്ഷപെട്ടു. ഗുരുതരമായി പരിക്കേറ്റ ഷെരീഫ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റ ഐശ്വര്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary : chennai malayali young man and woman died after being hit by train