Saturday, April 20, 2024
-Advertisements-
KERALA NEWSസഹോദരനെ കൂട്ടാൻ അമ്മയ്‌ക്കൊപ്പം സ്‌കൂളിലെത്തിയ രണ്ടര വയസുകാരൻ സ്‌കൂൾ ബസ് ഇടിച്ച് മരിച്ചു

സഹോദരനെ കൂട്ടാൻ അമ്മയ്‌ക്കൊപ്പം സ്‌കൂളിലെത്തിയ രണ്ടര വയസുകാരൻ സ്‌കൂൾ ബസ് ഇടിച്ച് മരിച്ചു

chanakya news
-Advertisements-

തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ സ്‌കൂൾ ബസ് ഇടിച്ച് രണ്ടര വയസുകാരന് ദാരുണാന്ത്യം. നെയ്യാറ്റിൻകര കീഴാറൂർ സ്വദേശി അനീഷിന്റെ മകൻ വിഘ്നേഷ് ആണ് മരിച്ചത്. സഹോദരനെ സ്‌കൂളിൽ നിന്നും കൂട്ടികൊണ്ട് പോകുന്നതിനായി അമ്മയ്‌ക്കൊപ്പം സ്‌കൂളിൽ എത്തിയപ്പോഴാണ് അപകടമുണ്ടായത്.

കീഴാറൂർ സരസ്വതി വിദ്യാലയത്തിലാണ് വിഘ്‌നേഷിന്റെ സഹോദരൻ പഠിക്കുന്നത്. സരസ്വതി വിദ്യാലയത്തിന്റെ സ്‌കൂൾ ബസ് ഇടിച്ചാണ് അപകടമുണ്ടായത്. അപകടം നടന്നയുടൻ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

English Summary : child died after being hit by a school bus at neyyattinkara

-Advertisements-