Tuesday, April 23, 2024
-Advertisements-
KERALA NEWSവൈലോപ്പിള്ളിയുടെ വാഴക്കുല തെറ്റ് പറ്റിയത് ചിന്ത ജെറോമിനല്ല ; ഓൺലൈനിൽ വന്ന ലേഖനം കോപ്പി അടിച്ചപ്പോൾ...

വൈലോപ്പിള്ളിയുടെ വാഴക്കുല തെറ്റ് പറ്റിയത് ചിന്ത ജെറോമിനല്ല ; ഓൺലൈനിൽ വന്ന ലേഖനം കോപ്പി അടിച്ചപ്പോൾ പറ്റിയതെന്ന് സൂചന

chanakya news
-Advertisements-

ചങ്ങമ്പുഴയുടെ വാഴക്കുല വൈലോപ്പിളിക്ക് കൊടുത്തത് ചിന്ത ജെറോം അല്ലെന്ന് വിവരം. പിഎച്ച്ഡി നേടാനായി ഓൺലൈനിൽ വന്ന ലേഖനം അതേപടി പകർത്തി എഴുതിയപ്പോൾ പറ്റിയ അശ്രദ്ധയാണ് വാഴക്കുല വിവാദത്തിന് കാരണമായത്. 2010 ൽ ബോധി കോമൺസ് എന്ന വെബ്‌സൈറ്റിൽ വന്ന ലേഖനമാണ് ചിന്ത ജെറോം അതേപടി കോപ്പി അടിച്ചത്. എന്നാൽ ഈ ലേഖനത്തിൽ വാഴക്കുല വൈലോപ്പിള്ളിയുടേതാണെന്നാണ് എഴുതിയിരുന്നത്. ഈ തെറ്റ് കോപ്പി അടിച്ച് പ്രബന്ധം തയ്യാറാക്കിയപ്പോൾ അതിലും കടന്ന് കൂടുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് തെളിവ് സഹിതം ചാൻസിലർ മുൻപാകെ പരാതി നൽകുമെന്ന് യൂണിവേഴ്‌സിറ്റി കാംപയിൻ കമ്മിറ്റി വ്യക്തമാക്കി. ചിന്ത ജെറോം ഡോക്ട്രേറ്റ് നേടിയ ലേഖനം കോപ്പി അടിച്ചതാണെന്ന് വ്യക്തമാണെന്നും സർവകലാശാല മേൽനടപടികൾ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം അടുത്ത നടപടികളിലേക്ക് കടക്കുമെന്ന് സേവ് യൂണിവേഴ്‌സിറ്റി കാംപയിൻ കമ്മിറ്റി അറിയിച്ചു.

അതേസമയം ബോധി കോമൺസ് എന്ന സൈറ്റിൽ വന്ന ലേഖനത്തിൽ വൈലോപ്പിള്ളി എന്നെഴുതിയതിലും തെറ്റുണ്ട് ആ തെറ്റ് ചിന്ത ജോമിന്റെ ഗവേഷണ പ്രബന്ധത്തിലുമുണ്ടെന്ന് കണ്ടെത്തി. വൈലോപ്പിള്ളി എന്നതിന് പകരം വൈലോപ്പള്ളി എന്നാണ് ചിന്ത എഴുതിയിരിക്കുന്നത്. ഈ തെറ്റ് തന്നെയാണ് 2010 ൽ ബോധി കോമൺസ് പബ്ലിഷ് ചെയ്ത ലേഖനത്തിലും ഉള്ളത്.

English Summary : chintha jerome vazhakkula issue

-Advertisements-