വിവാഹ പ്രഖ്യാപനത്തിന് പുറകെ യുവാവിനൊപ്പം നിൽക്കുന്ന ദയ അശ്വതിയുടെ ചിത്രം ; ആരാണെന്ന് ചോദിച്ച് ആരാധകർ

ബിഗ് ബോസിലൂടെ താരമായ താരമാണ് ദയ അശ്വതി സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ആളുകൾ അറിഞ്ഞ് തുടങ്ങിയത് ബിഗ്‌ബോസ് ന് ശേഷമാണ്. കഴിഞ്ഞ ദിവസം തന്റെ വിവാഹം ഉടൻ ഉണ്ടാകുമെന്നും രഞ്ജിത്ത്‌ കുമാർ ഏട്ടന്റെ സ്ഥാനത്ത് നിന്ന് നടത്തി തരണമെന്നും ദയ ഫേസ്‌ബുക്കിലൂടെ ആവിശ്യപെട്ടിരുന്നു.

വിവാഹ പ്രഖ്യാപനത്തിന് പുറകെ ഒരു യുവാവുമായി നിൽക്കുന്ന ഫോട്ടോ ദയ അശ്വതി പങ്ക് വച്ചതാണ് ഇപ്പോൾ ച്ഛർച്ചയായിരിക്കുന്നത്. ദയ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് പ്രത്യേക ക്യാപ്‌ഷൻ ഒന്നും നൽകാത്തതിനാൽ പലതരത്തിലുള്ള കമന്റുകളാണ് ഫോട്ടോയ്ക്ക് താഴെ വരുന്നത്.

പലരും കല്ല്യാണ ചെക്കൻ ഇതാണോ എന്ന് ചോദിക്കുന്നുണ്ടെങ്കിലും മറുപടി താരം നൽകിയിട്ടില്ല. മറ്റ് ചിലർ മകനാണല്ലേ എന്നും ചോദിക്കുന്നുണ്ട്. വിവാഹ പ്രഖ്യാപനത്തിന് ശേഷം വന്ന ചിത്രമായതിനാൽ കൂടുതൽ ആളുകളും കല്യാണ ചെക്കൻ ഇത് തന്നെയാണെന്ന് ഉറപ്പിച്ചിരിക്കുകയാണ്. എന്നാൽ നേരത്തെ തനിക്ക് രണ്ട് മക്കളുണ്ടെന്നും അവരിപ്പോൾ കൂടെ ഇല്ലെന്നും ദയ പറഞ്ഞിരുന്നു. ഭർത്താവ് മറ്റൊരു പെണ്ണിനൊപ്പം പോയതായും ദയ നേരത്തെ വ്യക്തമാക്കിയിരുന്നു.