ആര്യയുടെ ജാൻ മറ്റാരുമല്ല മുൻ ഭർത്താവ് രോഹിത്ത് ; തെളിവുകൾ നിരത്തി ആരാധകർ

ബിഗ്‌ബോസ് സീസൺ ടൂ, ബഡായി ബംഗ്ലാവ് എന്നി ഷോയിൽ കൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് ആര്യ. ബിഗ്‌ബോസ് സീസൺ ടുവിൽ മുൻ നിരയിൽ ഉള്ള താരം ബിഗ്ഗ്‌ബോസ് വീടിന് വെളിയിൽ വൻ വിമർശനങ്ങളാണ് കേൾക്കുന്നത്. മുൻപ് വിവാഹബന്ധം വേർപ്പെടുത്തിയ ആര്യ പുതിയ വിവാഹം ഉടൻ ഉണ്ടെന്നും അദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്താൻ ഇപ്പോ പറ്റില്ലെന്നും, ജാൻ എന്നാണ് താൻ വിളിക്കാറുള്ളതനും ആര്യ മുൻപ് ഷോയിൽ പറഞ്ഞിരുന്നു.

എന്നാൽ മുൻ ഭർത്താവ് രോഹിത് സുശീലനാണോ ആര്യയുടെ ജാൻ എന്നാണ് ആരാധകർ ഇപ്പോൾ ചോദിക്കുന്നത്. ആര്യ ബിഗ്‌ബോസ് ഷോയിൽ ഉള്ളപ്പോൾ നടന്ന മകളുടെ പിറന്നാൾ ആഘോഷത്തിൽ രോഹിത്തും അനിയത്തി അർച്ചന സുശീലനും ഒപ്പം ഉള്ള ഫോട്ടോസ് സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരുന്നു. 8 വർഷം നീണ്ട ബന്ധം ഉപേക്ഷിക്കാൻ 85 ശതമാനവും താൻ തന്നെയാണ് എന്ന് ആര്യ നേരത്തെ ബിഗ്‌ബോസ് വീട്ടിൽ വെച്ച് പറഞ്ഞിരുന്നു.

ആര്യയെ പോലും രോഹിത്തും ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ്, ഒരുപാട് ആരാധകർ ഉള്ള രോഹിത്ത് കഴിഞ്ഞ ദിവസങ്ങളിൽ പങ്ക് വെച്ച ചിത്രമാണ് ഇപ്പോൾ ആരാധകർ ഏറ്റുടുത്തിരിക്കുന്നത്. ബന്ധം പിരിഞ്ഞു എങ്കിലും ആര്യ രോഹിതിനെ ഇപ്പോളും ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്നുണ്ട് എന്നതും ആരാധകർ രോഹിതാണ് ജാൻ എന്നതിന്റെ തെളിവായി ചൂണ്ടി കാണിക്കുന്നു.