സോക്കോ സൈമൺ: ആൺ പെൺ വേഷത്തിൽ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ സുധീർ സൂഫി

അഞ്ചാം പാതിരയും സൈക്കോ സൈമണും സോഷ്യൽ മീഡിയയിലും പ്രേക്ഷകരുടെ മനസിലും നിറഞ്ഞു നിൽക്കുകയാണ്. ആൺ പെൺ വേഷത്തിൽ പ്രേക്ഷകരുടെ മുന്നിലെത്തിയ സുധീർ സൂഫിയെന്ന നടനാണ് പ്രേക്ഷകരുടെ കിളി പാറിച്ചത്. മേക്കപ്പ് ആർട്ടിസ്റ്റായി സിനിമയിലെത്തിയ അദ്ദേഹം സൈക്കോ സൈമണായി മികച്ച രീതിയിലുള്ള അഭിനയമാണ് കാഴ്ച വെച്ചത്.

കൊടുങ്ങല്ലൂർ സ്വദേശിയായ സുധീർ സൂഫിയെ അഞ്ചാം പാതിരിയുടെ അസോസിയേറ്റ് ഡയറക്ടറായ അമൽ സി ബേബിയാണ് ചിത്രത്തിലേക്ക് കൊണ്ടുവന്നത്. ചെറിയ വേഷമായിരുന്നെങ്കിലും ജനങ്ങളുടെ മനസ്സിൽ അദ്ദേഹം ഇടം നേടുകയുണ്ടായി. സംവിധായകനായ നിധിൻ മാനുവൽ തനിക്ക് നൽകിയ പിന്തുണയും വളരെ വലുതായിരുന്നുവെന്നും സുധീർ പറയുന്നു. ജനങ്ങൾ തന്റെ കഥാപാത്രത്തെ ഇഷ്ടപ്പെട്ടതിലും തിരഞ്ഞെടുത്തതിലും ഒരുപാട് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.