കേരളത്തെ നിങ്ങൾ മാതൃകയാകുകയും ആദരിക്കുകയും ചെയ്യണമെന്ന് നിർമ്മാതാവ് എസ്.ആർ പ്രഭു

കോവിഡ് പ്രതിരോധിക്കുന്നതിൽ കേരളത്തെ വാനോളം പുകഴ്ത്തി തമിഴ് നിർമ്മാതാവ് എസ് ആർ പ്രഭു. കൊറോണ പ്രതിരോധിക്കുന്നതിൽ കേരളം ഏറെ മുന്നിലാണ് എന്നും മറ്റ് സംസ്ഥാനങ്ങൾ മാതൃകയാക്കേണ്ട കാര്യങ്ങളാണ് കേരളം ഇപ്പോൾ ചെയ്തു വരുന്നതെന്നും അദ്ദേഹം പറയുന്നു. കേരളം മറ്റ് സംസ്ഥാനങ്ങളെ വെച്ച് നോക്കുമ്പോൾ രോഗം ഭേദമാക്കുന്നവരുടെ എണ്ണത്തിൽ ഏറെ മുന്നിലാണ് എന്നും പറയുന്നു.

കൊറോണ തടയുന്ന കാര്യത്തിൽ കേരളത്തിൻ ആദരണം മാത്രമല്ല മറ്റ് സംസ്ഥാനങ്ങൾ നോക്കി പഠിക്കേണ്ടത് ഉണ്ടെന്നും എസ്.ആർ പ്രഭു പറയുന്നു. ട്വിറ്ററിൽ കൂടിയാണ് എസ്.ആർ പ്രഭു കേരളതെ അഭിനന്ദിച്ചത്.