“കൊറോണ വന്നു വിളിച്ചപ്പോൾ” കൊറോണ കാലത്തെ ബോറടി മാറ്റിക്കൊണ്ട് കിടിലൻ സിനിമകഥ സന്തോഷ്‌ പണ്ഡിറ്റ്‌ എഴുതുന്നു

കൊറോണ കാലത്ത് ജനങ്ങൾക്ക് ഒരു സിനിമ കണ്ട പോലുള്ള അനുഭവം ഉണ്ടാക്കുന്ന തരത്തിൽ കൊറോണയെ ആസ്പദമാക്കി സിനിമാതാരം സന്തോഷ്‌ പണ്ഡിറ്റ്‌ എഴുതിയ ഫേസ്ബുക്ക് കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. “കൊറോണ വന്നു വിളിച്ചപ്പോൾ” എന്നാണ് അദ്ദേഹം ഈ കഥയിൽ സിനിമയുടെ പേര് കൊടുത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം….

പണ്ഡിറ്റിന്ടെ സാമൂഹ്യ നിരീക്ഷണം, ഈ കൊറോണാ കാലത്ത് ചുമ്മാ വായ് നോക്കി ഇരിക്കുമ്പോള് എനിക്ക് ഒരു ഉഗ്ര൯ ഐഡിയ തോന്നി ട്ടോ..മുമ്പ് കേരളത്തില് നിപ്പയും പ്രളയവും ഒക്കെ വന്നപ്പോള് ബിസിനസ്സ് ബുദ്ധിയുള്ള പലരും അതിന്മേല് കഥ ഉണ്ടാക്കി, അത് സിനിമയാക്കി എത്രയോ കോടികള് ഉണ്ടാക്കിയല്ലോ. അത് പോലെ കൊറോണയെ സിനിമയാക്കി വിറ്റ് കോടീശ്വര൯ ആയാലോ എന്നാണ് എന്ടെ ചിന്താ.. “കൊറോണാ വന്ന് വിളിച്ചപ്പോള്” എന്നാണ് ഈ പുതിയ സിനിമയുടെ പേര് ട്ടോ..

ഈ സിനിമയില് ഞാ൯ അക്ഷയ് പണ്ഡിറ്റ് എന്ന കരുത്തനായ ഗവ൪ണ്ണ൪ കഥാപാത്രമായാണ് വരുന്നത്. സിനിമയുടെ തുടക്കം തന്നെ mass action scenes ആണ് ട്ടോ. കാശ്മീരിലെ ഗവ൪ണ്ണറായ അക്ഷയ് അവിടുത്തെ തീവ്രവാദികളെ മൊത്തം അടിച്ചൊതുക്കി അവിടെ ശാന്തിയും സമാധാനവും ഉണ്ടാക്കുന്നു. എന്നാല് കാശ്മീരിനെ ഇന്ത്യയോട് ചേ൪ത്തത് ശരിയല്ലെന്നും, കാശ്മീ൪ പാക്കിസ്ഥാന് നല്കണം എന്നും പറഞ്ഞ് കേരളത്തിലും മറ്റു ചിലയിടത്തും പ്രക്ഷോഭങ്ങള് നടക്കുന്നു. പക്ഷേ കാശ്മീരിനെ പൂ൪ണ്ണമായും സമാധാനത്തില് എത്തിക്കുക എന്ന ദൗത്യം ഈ ഗവ൪ണ്ണ൪ പൂ൪ത്തി ആക്കുന്നു. ഇതിനിടയില് തീവ്രവാദികളോട് പണ്ഡിറ്റിന്ടെ വക കുറേ മാസ്സ് ഡയലോഗും..”@+/….%@\൧….”etc, etc.

എന്നാല് കേരളത്തിലെ ചില൪ ഇദ്ദേഹത്തിന് ഒരു വില്ല൯ പരിവേഷം നല്കുന്നു. അധികം വൈകാതെ പണ്ഡിറ്റിന് കേരള ഗവ൪ണ്ണ൪ ആയ് സ്ഥലമാറ്റം കിട്ടുന്നു. ഇതു കണ്ട് നിരവധി രാഷ്ട്രീയക്കാ൪ക്ക് ദേഷ്യം പിടിക്കുന്നു. രോഷാകുലരായ ചില കേരളത്തിലെ സാംസ്കാരിക നായകന്മാ൪ “ഈ ഗവ൪ണ്ണറെ ഞങ്ങള്ക്ക് വേണ്ടാ” എന്നും പറഞ്ഞ് പ്രധാനമന്ത്രിക്ക് കത്ത് എഴുതുന്നു . കേരളത്തില് ഈ ഗവ൪ണ്ണ൪ക്കെതിരെ ചില൪ ബന്ദു നടത്തുന്നു.
പക്ഷേ പ്രതിഷേധങ്ങളൊന്നും work out ആയില്ല ട്ടോ. പണ്ഡിറ്റ് കേരളത്തില് മാസ്സ് എ൯ട്രി. വഴി മുഴുവ൯ പലരും തടയുന്നു. പോലീസ് ലാത്തി ചാ൪ജ്ജ്..ജകപൊക .. പണ്ഡിറ്റൊരു ഫാസിസ്റ്റ് അസഹിഷ്ണുതാ വാദിയാണെന്ന് ചില ചാനല് അവതാരക൪ പറയുന്നു. അവിടെയാണ് titles ഒക്കെ എഴുതി കാണിക്കുന്നത്.

ഇനിയാണ് നായികമാരുടെ introduction. നായിക ഐശ്വര്യ റായ് നായ൪ ഒരു journalist ആണ് ട്ടോ. ഒരു പാവപ്പെട്ട വീട്ടിലെ അംഗം. രോഗിയായ അമ്മയും ഇവരുടെ താഴെ 3 അനുജത്തിമാരും ഉണ്ട്. ഓലപ്പുരയിലാണ് താമസം. ഈ സമയത്താണ് ചൈനയില് കൊറോണാ വൈറസ് പൊട്ടി പുറപ്പെടുന്നത്. ഈ സമയം ചൈനയുടെ വികസനത്തെ കുറിച്ച് പഠിച്ച് ഒരു ബുക്ക് എഴുതുവാനായ പോയ കേരളത്തിലെ ഒരു സാംസ്കാരിക നായക൯ ചൈനയില് നിന്നും തിരിച്ചെത്തുന്നു. അങ്ങേര് തന്ടെ ചൈനയിലെ രസകരമായ അനുഭവം പങ്കുവെക്കാനായ് ഒരു press meet വെക്കുന്നു. പക്ഷേ ഇതില് പങ്കെടുത്ത നമ്മുടെ നായിക ഐശ്യര്യ റായ് നായ൪ അടക്കം എല്ലാവ൪ക്കും കൊറോണാ പിടിപെടുന്നു. ചൈനയുടെ നന്മയെ കുറിച്ച് ബുക്ക് എഴുതി തീരുന്നതിന് മുമ്പേ ചൈനയില് നിന്നും വന്ന ആ സാംസ്കാരിക നായകനും കൊറോണാ ബാധിച്ച് മരിക്കുന്നു.

അതോടെ ഗവ൪ണ്ണ൪ പണ്ഡിറ്റ് ഇടപെടുന്നു. കേരളം മുഴുവ൯ കേന്ദ്രത്തിന്ടെ നി൪ദ്ദേശ പ്രകാരം ക൪ശന lock down പ്രഖ്യാപിക്കുന്നു. ജനങ്ങള്ക്ക് വേണ്ട എല്ലാ മാ൪ഗ്ഗ നി൪ദ്ദേശവും നല്കി എല്ലാ ദിവസവും ഗവ൪ണ്ണ൪ വൈകുന്നേരം 6 മണിക്ക് പത്ര സമ്മേളനം നടത്തുന്നു. ഇത് ജനങ്ങള് മുഴുവ൯ കാണുകയും, എല്ലാ നി൪ദ്ദേശങ്ങളും പാലിക്കുകയും ചെയ്യുന്നു. ചില൪ lock down നി൪ദ്ദേശങ്ങള് പാലിക്കാതെ വാഹനങ്ങളുമായ് ചുമ്മാ റോഡില് കറങ്ങി നടക്കുന്നു. അവരെ അറസ്റ്റ് ചെയ്ത് വാഹനം പിടിച്ചെടുക്കുന്നു. അവരെ മുഴുവ൯ Pandit ബോധവല്കരിക്കുന്നു. ഓരോ പഞ്ചായത്തിലെ വാ൪ഡിലും ഒരാളെ നിയമിക്കുന്നു. ഓരോ വീട്ടിലും നേരില് പോയ് അവ൪ക്ക് വേണ്ട സാധനങ്ങളെല്ലാം എഴുതി എടുത്ത് വാങ്ങി കൊടുക്കുന്നു. ഇതോടെ ആ൪ക്കും പുറത്തിറങ്ങേണ്ട ആവശ്യം ഇല്ലാതാകുന്നു.

Lock down കാരണം ബുദ്ധിമുട്ടുന്ന മുഴുവ൯ തൊഴിലാളികളടക്കം എല്ലാവ൪ക്കും 20,000 രൂപയും അരിയും, പച്ചക്കറിയും പണ്ഡിറ്റ് നല്കുന്നു. ഇതോടെ മുമ്പ് എതി൪ത്തവര് വരെ ഗവ൪ണ്ണറെ സ്നേഹിക്കുന്നു. എന്നും മറ്റു സംസ്ഥാനങ്ങളെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന മലയാളികളോട് കൃഷി ചെയ്യേണ്ടതിന്ടെ ആവശ്യം പറഞ്ഞ് മനസ്സിലാക്കുന്നു. എല്ലാ മാസവും ഓരോ ക൪ഷക കുടുംബത്തിനും 10,000 രൂപ നല്കുവാ൯ ഗവ൪ണ്ണ൪ തീരുമാനിക്കുന്നു. അതോടെ കേരളം മുഴുവ൯ കാ൪ഷിക രംഗം ഉയ൪ച്ച പ്രാപിക്കുന്നു. ദുരഭിമാനം ചെറിയയ ജോലിക്ക് പോകാതിരുന്ന മലയാളികള് പണ്ഡിറ്റിന്ടെ വചനങ്ങള് കേട്ട് കേട്ട് നന്നാകുന്നു. കൊറോണയെ പേടിച്ച് നാടമടീല് പോയ ബംഗാളികളുടെ ഒഴിവിര് മലയാളികള് നി൪മ്മാണ പ്രവ൪ത്തനങ്ങളും, ഹോടമടലിലും എല്ലാം ജോലി ചെയ്ത് കുടും ബം പോറ്റുന്നു. അതോടെ കേരളത്തിലെ തൊഴിലില്ലായ്മ പ്രശ്നം പരിഹരിക്കുന്നു.

നല്ലൊരു ആശുപത്രി പോലും ഇല്ലാതെ എന്തിനും, ഏതിനും ക൪ണ്ണാടക സംസ്ഥാനത്തെ ആശുപത്രികളെ മാത്രം ആശ്രയിക്കുന്ന, വലിയ അവഗണന നേരിടുന്ന കാസ൪ഗോഡ് ജില്ലയില് പത്തോളം multi speciality inter national ആശുപത്രികള് ഉണ്ടാക്കുന്നു. അതോടെ കാസ൪ഗോഡെ ജനങ്ങള് പണ്ഡിറ്റിന്ടെ കട്ട ഫാ൯സുകാരാകുന്ദു.
മറുവശത്ത് വ൯ അവഗണന നേരിടുന്ന വയനാട് ജില്ലയില് രണ്ട് നല്ല medical colleges, ട്രെയി൯ സ൪വ്വീസും, പുതിയ വിമാന താവളവും തുടങ്ങുന്നു. ഇതോടെ വയനാട് ജില്ല വേറെ ലെവലാകുന്നു. കേരളത്തില് മദ്യപാനം നിരോധിക്കുന്നു. അതോടെ എല്ലാവരുടെ വീട്ടിലും ശാന്തി, സമാധാനം കളിയാടുന്നു. എങ്കിലും മദ്യം കിട്ടാതെ ആത്മഹത്യ ചെയ്യണോ , വേണ്ടയോ എന്ന് സംശയിക്കുന്നവരെ rescue centre ല് കൊണ്ടു പോയ് നല്ല ചികിത്സ നല്കി രക്ഷിക്കുന്നു. എല്ലാ school. , college കേന്ദ്രീകരിച്ച് കഞ്ചാവ്, ലഹരി കടത്ത് നടത്തുന്നവരെ മൊത്തം അറസ്റ്റു ചെയ്യുന്നു. ഇതോടെ കേരളത്തില് രാഷ്ട്രീയ കൊലപാതകങ്ങളും, വ൪ഗ്ഗീയതകളും തീരെ കുറയുന്നു. ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കുന്നു. അതോടെ ക്യാംപസുകളും ശാന്തമാകുന്നു.

ഇതിനിടയില് കേരളത്തില് കൊറോണാ കേസെല്ലാം കുറഞ്ഞു ട്ടോ. നമ്മുടെ നായിക ഐശ്വര്യ റായ് നായരും ആശുപത്രി വിട്ട് വീട്ടിലെത്തുന്നു. പക്ഷേ പലരും ആ കുട്ടിയെ “കൊറോണാ, കൊറോണാ..” എന്നും പറഞ്ഞ് കളിയാക്കുന്നു. അവര് മാനസികമായ് തകരുന്നു. ഇത് വലിയ വാ൪ത്തയാകുന്നു. ഈ വിഷയം അറിഞ്ഞ ഗവ൪ണ്ണ൪പണ്ഡിറ്റ് നേരില് ചെന്ന് അവരെ ആശ്വസിപ്പിക്കുന്നു. ഈ വാ൪ത്ത വന്നതോടെ നായിക അടക്കം ഈ രോഗം വന്ന് ഭേദമായവരോട് ചിലരുടെ മോശം സമീപനം മാറുന്നു. പിന്നെ ഐശ്വര്യാ നായ൪ സമാധാന ജീവിതം നടത്തുന്നു. കൂടെ പണ്ഡിറ്റിനെ പ്രണയിക്കുന്നു.(രണ്ടു മൂന്ന് പാട്ട്) മറുവശത്ത് പണ്ഡിറ്റിടെ കളി കൂട്ടുകാരി തമന്ന നായ൪ രംഗ പ്രവേശനം ചെയ്യുന്നു. അവ൪ക്കിടയില് കുറേ കളി, ചിരി, പാട്ട്. തമന്നാ നായരെ പണ്ഡിറ്റുമായ് വിവാഹം കഴിപ്പിക്കുവാ൯ ഇരു കുടുംബങ്ങളും തീരുമാനിക്കുന്നു. ഇതറിഞ്ഞ് തമന്ന break dance കളിക്കുന്നു.

ഇതിനിടയില് കേരളത്തിലെ മാവോവാദികളേയും, തീവ്രവാദികളേയും, മറ്റു പിടികിട്ടാപ്പുള്ളികളായ criminals നേയും ഗവ൪ണ്ണ൪ പോലീസ് സഹായത്തോടെ പൊക്കുന്നു. എല്ലാവരേയും ശിക്ഷിക്കുന്നൂ. (ഈ ഓപ്പറേഷനില് വാളയാ൪ കൊലക്കേസ് പ്രതികളടക്കം പണ്ടത്തെ സുകുമാര കുറുപ്പ് വരെ ഉണ്ട് ട്ടോ.) പാലാരിവട്ടം പാലം അഴിമതി അടക്കം കേരളത്തില് ഇന്നോളം ഉണ്ടായ അഴിമതികളെല്ലാം പുറത്ത് കൊണ്ടു വരുന്നു, പ്രതികളെ ശിക്ഷിക്കുന്നു, അവരുടെ സ്വത്തെല്ലാം കണ്ടു കെട്ടുന്നു. ഓരോ തവണയും വില്ലന്മാരെ നേരിട്ട് അറസ്റ്റ് ചെയ്താല് പിന്നെ പണ്ഡിറ്റ് വക ഒരു മാസ്സ് ഡയലോഗും ഉണ്ടാകും…”@?!…%#*@…..” ഒടുവില് തമന്ന നായ൪ നേരിട്ട് എത്തി പണ്ഡിറ്റിനോട് പ്രണയം പറയുന്നു. പക്ഷേ തമന്ന നായരെ താ൯ സ്വന്തം സഹോദരി ആയിട്ടേ കരുതിയുള്ളു എന്ന് പണ്ഡിറ്റ് പറയുന്നു..”it’s OK. I can understand dear” എന്നൊക്കെ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞ തമന്ന നായ൪ പക്ഷേ കുറച്ചു കഴിഞ്ഞ് ആരും കാണാതെ ഉറക്കെ കരയും ട്ടോ. (അപ്പോള് ഞാ൯ എഴുതി, ഈണമിട്ട് പാടിയ മെലഡി പാട്ട് .)

ഇതിനിടയില് ഐശ്വര്യ നായ൪ തന്ടെ സ്നേഹത്തെ കുറിച്ച് പണ്ഡിറ്റിനോട് പറയുകയും അയാള് അവളെ വിവാഹം കഴിക്കുവാ൯ തയ്യാറാവുകയും ചെയ്യുന്നു. പക്ഷേ അപ്പോഴേക്കും പണ്ഡിറ്റിന് മിസോറാമിലേക്ക് സ്ഥലമാറ്റം കിട്ടുന്നു. കേരളത്തെ കാ൪ഷിക രംഗം അടക്കം എല്ലാ രംഗത്തും ഇന്ത്യയിലെ നമ്പ൪ 1 സംസ്ഥാനമാക്കി മാറ്റിയ ഗവ൪ണ്ണറെ നഷ്ടപ്പെടുന്നത് മലയാളികള്ക്ക് ചിന്തിക്കുവാ൯ പോലും കഴിഞ്ഞില്ല. ഐശ്വര്യ നായരെ വിവാഹം കഴിച്ച് മിസോറാമിലേക്ക് വെറും ഒരു സാധാരണക്കാരനെ പോലെ ട്രെയിനിന്ടെ second class ല് യാത്ര ചെയ്യുന്ന പണ്ഡിറ്റിനെ നോക്കി മലയാളികള് കരഞ്ഞു..”അയ്യോ പണ്ഡിറ്റേ പോകല്ലേ.. അയ്യോ പണ്ഡിറ്റേ പോകല്ലേ..” പക്ഷെ അദ്ദേഹം പോയ് ട്ടോ.. മറുവശത്ത് മിസോറാമില് ഈ ഗവ൪ണ്ണ൪ എത്തുന്ന വാ൪ത്ത അറിയുന്നു. അവിടുത്തെ തീവ്രവാദികള് കിടു കിടാ വിറച്ചു. പക്ഷേ അവിടുത്തെ സാധാ ജനങ്ങള് സന്തോഷം കൂടി പാട്ടു പാടി നൃത്തം വെച്ചു..

“കൊറൊണാ വന്നു വിളിച്ചപ്പോകൾ” സിനിമ ഇവിടെ പൂ൪ണ്ണമാകുന്നു. എങ്ങനുണ്ട്? ബോറായോ? അതല്ല ഞാ൯ ഗവ൪ണ്ണറായ് വരുന്ന ഈ സിനിമ 300 കോടി club ല് കയറുമോ ? (വാല് കഷ്ണം… കേരളത്തില് കൊറോണയെ പെട്ടെന്ന് തന്നെ പ്രതിരോധിച്ച വകയില് അമേരിക്ക൯ പ്രസിഡണ്ട് Trump ji ഇദ്ദേഹത്തെ അവാ൪ഡ് കൊടുത്തു ആദരിക്കുന്ന രീണിയില് ഒരു climax മനസ്സിലുണ്ടേ..ആ സമയം ചൈനയിലേയും, അമേരിക്കയിലെയും, ഇറ്റലി, സ്പെയിനിലേയും മുഴുവ൯ ജനങ്ങളും ഒരു പോലെ പറയുന്നു…”ഓ..ഈ പണ്ഡിറ്റിനെ പോലെ ഒരു ഗവ൪ണ്ണ൪ ഞങ്ങള്ക്ക് ഉണ്ടായിരുന്നെങ്കില് ഞങ്ങള്ക്ക് ഈ ഗതി വരില്ലായിരുന്നു..”