ഇന്നത്തെ സന്ധ്യ മറക്കാൻ പറ്റില്ല ; പുലിമുരുകൻ അച്ഛനെ വിളിച്ചു സന്തോഷം പങ്കുവെച്ച് സന്തോഷ് കീഴാറ്റൂർ

സിനിമ സീരിയൽ നാടകം തുടങ്ങിയ മേഖലകളിൽ സജീവ സാന്നിധ്യമാണ് സന്തോഷ് കീഴാറ്റൂർ. മലയാളത്തിലെ സൂപ്പര്ഹിറ്റുകളിൽ ഒന്നായ പുലിമുരുകനിൽ മോഹൻലാലിൻറെ അച്ഛൻ കഥാപാത്രമായി എത്തി ഏറെ ശ്രദ്ധ നേടിയ താരം കൂടിയാണ് സന്തോഷ്. കഴിഞ്ഞ ദിവസം മോഹൻലാൽ സന്തോഷിനെ ഫോണിൽ വിളിച്ചിരുന്നതായും അതിന്റെ സന്തോഷത്തിലാണ് താനെന്നും സന്തോഷ് പറയുന്നു ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം സന്തോഷ് പറഞ്ഞത്. പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ.

ഇന്നത്തെ സന്ധ്യ മറക്കാൻ പറ്റില്ല
മകൻ ( #പുലിമുരുകൻ)അച്ഛനെ വിളിച്ച് സുഖവിവരം അന്യോഷിച്ചു

മലയാളത്തിൻ്റെ അഭിമാനം, നടനവിസ്മയം #പത്മഭൂഷൺമോഹൻലാൽ നമ്മുടെയൊക്കെ പ്രിയപ്പെട്ട #ലാലേട്ടൻ വിളിച്ച് സുഖവിവരങ്ങൾ അന്യോഷിച്ചു, അമ്മയോട് കുറേ നേരം സംസാരിച്ചു. എന്താ പറയാ സന്തോഷം അടക്കാൻ പറ്റുന്നില്ല മലയാള സിനിമയിൽ കുറച്ചു കാലമേ ആയിട്ടുള്ളു ഞാൻ ചെറിയ ചെറിയ വേഷങ്ങളിൽ മാത്രം അഭിനയിച്ചു വരുന്നു. ലാലേട്ടൻ്റെ മനസ്സിലൊക്കെ എന്നെ പോലൊരു ചെറിയ നടന് സ്ഥാനം ഉണ്ടാവുക ഇതിൽപ്പരം സന്തോഷം എന്താ വേണ്ടത്. എൻ്റെ സ്വപ്ന പദ്ധതിയെ പറ്റി(#നാടകആംഫിതീയേറ്റർ ) ഒരു തവണ ലാലേട്ടനോട് പറഞ്ഞിരുന്നു. അതിൻ്റെ നിർമ്മാണത്തെ പറ്റി അടക്കം ഈ സമയത്ത് ഓർത്ത് ചോദിക്കുന്നു .നാടകത്തെ കുറിച്ച് അന്യോഷിക്കുന്നു.എന്തൊരു മനുഷ്യനാ ലാലേട്ടാ നിങ്ങള്.#LoveuLaletta #Loveu #Loveu സംസാരത്തിൽ മുഴുവൻ സ്നേഹവും കരുതലും. അതെ ലാലേട്ടാ ഈ ഇരുണ്ട കാലത്തെ നമ്മൾ അതിജീവിക്കും. മറക്കില്ല ലാലേട്ടാ ഇന്നത്തെ ഫോൺ വിളിക്ക് ഒരു മഴ നനഞ്ഞ സുഖമുണ്ട്. ലോക മലയാളികൾ കാത്തിരിക്കുന്നു #കുഞ്ഞാലിമരക്കാറെ ,#റാമിനെ, # #എമ്പുരാനെ #ബറോസിനെ etc അണിയറയിൽ ഒരുങ്ങുന്ന നിരവധി നടന വിസ്മയങ്ങൾ കാണാൻ. ഈ ദുരിത സമയത്ത് മലയാള സിനിമയിലെ പ്രിയപ്പെട്ട താരങ്ങളായ #ജയസൂര്യ, #വിജയരാഘവൻചേട്ടൻ #സലിംകുമാർ, #നന്ദുഏട്ടൻ, #സിദ്ധിക്ക, #കൃഷ്ണപ്രസാദ് തുടങ്ങിയവരൊക്കെ വിളിച്ച് സുഖവിവരം അന്യോഷിക്കുന്നു.സഹപ്രവർത്തകരോടുള്ള കരുതൽ. ഒരു പാട് സ്നേഹം പ്രിയപ്പെട്ടവരെ നമ്മളീ കാലത്തെ അതിജീവിക്കും. മലയാള സിനിമ പൂർവ്വാധികം ശക്തിയോടെ മുന്നേറും.
Stay at Home
Stay safe