തനിക്ക് വിവാഹം കഴിക്കാൻ താല്പര്യമില്ലെന്ന് ജയറാം – പാർവതി ദമ്പതികളുടെ മകൾ മാളവിക

മലയാള സിനിമ താരങ്ങളായ ജയറാം പാർവതി ദമ്പതികളുടെ മകൾ മാളവികയുടെ വിവാഹകാര്യവുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. സിനിമ മേഖലയിൽ മാളവിക എത്തിയിട്ടില്ലെങ്കിലും ഇൻസ്റ്റാഗ്രാമിൽ സജീവമായി തിളങ്ങി നിൽക്കുന്ന തരാമെന്നു തന്നെ വേണം മാളവികയെ കുറിച്ച് പറയാൻ. മാളവികയുടെ വിവാഹം സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളും ട്രോളുകളും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.

എന്നാൽ വിവാഹം സംബന്ധിച്ചുള്ള കാര്യം തുറന്നു പറഞ്ഞിരിക്കുകയാണ് ഒടുവിൽ മാളവിക തന്നെ. ഇത് സംബന്ധിച്ച് ഉള്ള വിവരം മാളവിക ഇൻസ്റ്റാഗ്രാമിൽ കൂടി തന്നെയാണ് പങ്കു വെച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ നൽകിയ മാളവികയുടെ പുതിയ ഫോട്ടോയ്ക്കൊപ്പം മാളവിക വിവാഹം സംബന്ധിച്ച് എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്. “ഇല്ല ഞാൻ വിവാഹം കഴിക്കുന്നില്ല, പക്ഷെ നിങ്ങൾക്ക് വേണമെങ്കിൽ നോക്കാം, കൂടാതെ നിലവിലെ കൊറോണ വൈറസിന്റെ കാലം കഴിഞ്ഞു വിവാഹം കഴിക്കുന്നവർക്കായി വാങ്ങാൻ പറ്റിയ ബ്രാൻഡ് വസ്ത്രവും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്തിട്ടുണ്ട് മാളവിക ജയറാം.

മാളവികയുടെ ഈ പോസ്റ്റിൽ ഏറ്റവും അധികം ശ്രദ്ധ നേടിയത് തന്റെ മാതാവായ പാർവതിയുടെ കമന്റാണ്. എന്റെ ചക്കി കുട്ടൻ എന്നായിരുന്നു പാർവതിയുടെ കമന്റ്. തുടർന്ന് നിരവധി ആളുകൾ പോസ്റ്റിനു താഴെ കമന്റുമായി വരികയുണ്ടായി.