ലോക്ക് ഡൌൺ കഴിഞ്ഞാൽ സംഭവിക്കാൻ പോകുന്നത് തന്നെ പേടിപ്പെടുത്തുന്നു ; സംവിധായൻ മിഥുൻ മാനുവൽ തോമസ്

കോവിഡ് 19 പടർന്ന് പിടിക്കുമ്പോൾ ലോക്ക്ഡൌൺ നിർത്തിയാൽ ഉള്ള അപകടം ചൂണ്ടി കാണിക്കുകയാണ് സംവിധായൻ മിഥുൻ മാനുവൽ തോമസ്. ജാഗ്രത കുറവ് വൻ നാശത്തിലേക്ക് നയിക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകുന്നു. മുൻപ് ലോകത്ത് ഉണ്ടായ അനുഭവങ്ങളെ ചൂണ്ടികാട്ടിയാണ് അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ പങ്ക് പങ്ക് വെച്ചിരിക്കുന്നത്. പോസ്റ്റിന്റെ പൂർണ രൂപം

1918 ലെ സ്പാനിഷ് ഫ്ലൂ കാലത്ത് ആദ്യ ലോക്ക് ഡൌൺ പ്രതിരോധ നടപടികൾ സ്വീകരിച്ചു മാതൃക ആയ ഇടമായിരുന്നു San Francisco പോലും. എന്നാൽ രോഗവ്യാപന നിരക്ക് കുറഞ്ഞപ്പോൾ ലോക്ക് ഡൌൺ, മാസ്ക് എന്നിവ അടക്കമുള്ള മുൻകരുതലുകൾ തിടുക്കത്തിൽ പിൻവലിക്കപ്പെട്ടു. (ഇതിനു വേണ്ടി സമരങ്ങൾ പോലും നടന്നു). ജനങ്ങൾ വളരെയധികം ഉദാസീനരും അശ്രദ്ധരും അമിത ആത്മവിശ്വാസം ഉള്ളവരും ആയി..!! അനന്തരഫലമായി മഹാമാരിയുടെ രണ്ടാം തരംഗത്തിൽ, അക്കാലത്തു ഫ്ലൂ നിമിത്തം ഏറ്റവും കൂടുതൽ മരണങ്ങൾ നടന്ന സ്ഥലങ്ങളിൽ ഒന്നായി സാൻ ഫ്രാൻസിസ്‌കോ മാറുകയും ചെയ്തു.. !! ?
P. S : വെറുതെ ഗൂഗിൾ വഴി മഹാമാരി ചരിത്രം പരത്തുന്നതിനിടയിൽ ബിസിനസ്‌ ഇൻസൈഡറിൽ കണ്ട വാർത്ത ഒന്ന് പരിഭാഷപ്പെടുത്തി എന്ന് മാത്രം. ??