37 വർഷം മുൻപുള്ള കുട്ടിക്കാല ചിത്രവുമായി പ്രിയതാരം ജോമോൾ: ചിത്രം ഏറ്റെടുത്തു ആരാധകർ

കൊറോണ കാലമായതിനാൽ മിക്ക സിനിമാ നടി നടൻമാരും തങ്ങളുടെ വീട്ടിൽ ഒതുങ്ങി കഴിയുകയാണ്. കൊറോണ വൈറസിനെ സംബന്ധിച്ച് ഉള്ള ബോധവൽക്കരണ മെസേജുകളും മറ്റു വിശേഷങ്ങളും താരങ്ങൾ ഫേസ്ബുക്കിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇത്തരത്തിൽ സിനിമാനടി ജോമോൾ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കു വെച്ച ഒരു ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. തന്റെ ഒരു പഴയകാല ചിത്രമാണ് ഇൻസ്റ്റാഗ്രാമിൽ കൂടി പങ്കുവെച്ചിരിക്കുന്നത്. “ഇത് 37 വർഷങ്ങൾക്ക് മുൻപ്.. ഇപ്പോൾ എനിക്ക് എത്ര വയസുണ്ടെന്ന് ഊഹിക്കാമല്ലോ?” എന്ന തലക്കെട്ടോടു കൂടിയാണ് താരം ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. നിമിഷ നേരം കൊണ്ട് ഫോട്ടോയ്ക്ക് ലൈക്കും സപ്പോർട്ടും കമന്റുമായി ആയിരക്കണക്കിന് ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.

താരത്തെ കണ്ടാൽ ഇപ്പോളും പ്രായം തോന്നുന്നില്ലെന്നും 25 വയസേ തോന്നുന്നുള്ളുവെന്ന് വരെയുള്ള കമന്റുകളാണ്‌ ആരാധകർ ചെയ്തിരിക്കുന്നത്. ഒരു വടക്കൻ വീരഗാഥയെന്ന ചിത്രത്തിൽ കൂടിയാണ് ജോമോൾ സിനിമയിലേക്ക് എത്തുന്നത്. ഉണ്ണിയാർച്ചയുടെ വേഷമാണ് ഈ ചിത്രത്തിൽ ജോമോൾ അണിഞ്ഞത്. ശേഷം മൈ ഡിയർ മുത്തച്ഛൻ, അനഘ, നിറം ദീപസ്തംഭം മഹാശ്ചര്യം, മയിൽപ്പീലിക്കാവ്, പഞ്ചാബി ഹൗസ്, ചിത്രശലഭം തുടങ്ങിയ ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. നിലവിൽ താരം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ്. എന്ന് സ്വന്തം ജാനകികുട്ടി എന്ന ചിത്രത്തിൽ മികച്ച നടിയ്ക്കുള്ള അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്.