“തിയേറ്ററിൽ പോയിരുന്നു കൊറോണ പിടിക്കാൻ ആഗ്രഹമുണ്ടോ” ആരാധകന് കാളിദാസ് ജയറാം നൽകിയ മറുപടി ഏറ്റെടുത്തു സോഷ്യൽ മീഡിയ

മലയാളത്തിന്റെ യുവതാരമായ കാളിദാസ് ജയറാമിന്റെ പുതിയ ചിത്രമായ ജാക്ക് ആൻഡ് ജില്ലിൽ സിനിമയുടെ ഒരു ഫോട്ടോ ഇൻസ്റാഗ്രാമിൽ കൂടി താരം പങ്കുവെച്ചിരുന്നു. അതിന് നിരവധി ആരാധകർ ലൈക്കുകളും കമന്റുകളും നൽകിയിരുന്നു. എന്നാൽ ഒരാളുടെ കമന്റിനു കാളിദാസ് നൽകിയ മറുപടിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായികൊണ്ടിരിക്കുന്നത്. കമന്റ് ഇങ്ങനെ യായിരുന്നു “അടുത്ത മഴക്കാലത്തിനു മുൻപെങ്കിലും ഇറങ്ങുമോ?” അദ്ദേഹത്തിന്റെ ചോദ്യത്തിന് താരം രസകരമായ രീതിയിൽ മറുപടിയും നൽകുകയുണ്ടായി.

മറുപടി ഇങ്ങനെയാണ്‌ “ബ്രോ നിങ്ങൾ ശരിക്കും തിയേറ്ററിൽ പോയിരുന്നു കൊറോണ പിടിക്കാൻ ആഗ്രഹമുണ്ടോ” എന്നാണ് താരം തിരിച്ചു ചോദിച്ചത്. കാളിദാസിന്റെ മറുപടിയ്ക്ക് നിരവധി ആളുകളാണ് പിന്തുണയുമായി എത്തിയത്. സന്തോഷ്‌ ശിവൻ സംവിധാനം ചെയ്യുന്ന ചിത്രണമാണ് ജാക്ക് ആൻഡ് ജിൽ. കാളിദാസ് ജയറാമിനെ കൂടാതെ മഞ്ജു വാര്യരും, സൗബിൻ ഷാഹിറും ചിത്രത്തിൽ പ്രധാന വേഷമണിയുന്നുണ്ട്.