ഏത് രാജ്യത്തെ രാജാവാണ് താങ്കൾ? റിമി പങ്കുവെച്ച ഫോട്ടോ ഏറ്റെടുത്തു സോഷ്യൽ മീഡിയ

ലോക്ക് ഡൗൺ സമയത്ത് മിക്ക സിനിമാ താരങ്ങളും വെറുതെ ഇരിക്കുന്നതിനാൽ എന്തെങ്കിലുമൊക്കെ നേരം പോക്കിന് വേണ്ടി ചെയ്യുന്നവരുമുണ്ട്. എന്നാൽ ഇപ്പോൾ അത്തരത്തിൽ ലോക്ക് ഡൗൺ സമയത്ത് ഓരോ പരിപാടികളുമായി ഇൻസ്റ്റഗ്രാമിലും മറ്റും എത്തുന്ന റിമി ടോമിയെ കുറച്ച് ദിവസമായി ആരാധകർ കാണുന്നുണ്ട്. ഡാൻസ് കളിച്ചും പാട്ടു പാടിയും മറ്റും സമയം നീക്കുന്ന റിമിയെ കാണാറുണ്ട് ഈ സമയത്ത്. എന്നാൽ ഇപ്പോൾ വളരെ രസകരമായ ഫോട്ടോ താരം ഇൻസ്റ്റാഗ്രാമിൽ കൂടി പങ്കുവെച്ചിരിക്കുകയാണ്.

തന്റെ ഫോണിലെ എഡിറ്റിംഗ് ആപ്പിൾ തമാശ രീതിയിലുള്ള റിമിയുടെ താടിവെച്ചുള്ളതും രാജാവിന്റെയും രാജ്ഞിയുടെയും വേഷത്തിലുള്ളതുമായ ഫോട്ടോകളാണ് പങ്കുവെച്ചിരിക്കുന്നത്. ഒരു ഫോട്ടോയിൽ തലയിൽ തലപ്പാവും മീശയും വെച്ച് ഒരു പുരുഷന്റെ ലുക്കിലും, മറ്റൊരു ചിത്രത്തിൽ വധുവിന്റെ വേഷത്തിലുമാണ് അണിഞ്ഞു ഒരുങ്ങിയിരിക്കുന്നത്. നിരവധി ആരാധകരാണ് റിമിയുടെ ഫോട്ടോ ഏറ്റെടുക്കുകയും ലൈക്കുകളും കമന്റുകളുമായി രംഗത്തെത്തുകയും ചെയ്തിട്ടുള്ളത്. ഏത് രാജ്യത്തെ രാജാവാണ് താങ്കൾ?, രാജാമാതാ എവിടെ?, എന്തോ എവിടെയോ ഒരു തകരാറു പോലെ തുടങ്ങിയ നിരവധി കമന്റുകളാണ് ഫോട്ടോയ്ക്ക് വന്നിട്ടുള്ളത്.