കമലിനെതിരെ മുൻപും സ്ത്രീകൾ പരാതി പറഞ്ഞിട്ടുണ്ടെന്ന് ഈ പുഴയും കടന്ന് സിനിമയുടെ നിർമ്മാതാവ്

ലൈംഗീക ആരോപണത്തിൽ കഴിയുന്ന കമലിനെതിരെ വീണ്ടും വെളിപ്പെടുത്തലുമായി കമൽ സംവിധാനം ചെയ്ത സിനിമയുടെ നിർമാതാവായ കണ്ണൻ പെരുമ്പാവൂർ രംഗത്ത്. ഈ പുഴയും കടന്ന് എന്നുള്ള സിനിമയുടെ ചിത്രീകരണ വേളയിലും കമലിനെതിരെ സ്ത്രീകൾ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രണയമീനുകളുടെ കടൽ എന്ന ചിത്രത്തിലെ നായികയുമായി അശ്ലീല രീതിയിലുള്ള സംസാരം നടത്തുകയും ചിത്രത്തിൽ നായിക വേഷം തരാമെന്ന് പറഞ്ഞു കൊണ്ട് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഉള്ള വക്കീൽ നോട്ടീസിൽ ചൂണ്ടി കാണിക്കുന്നുണ്ട്. ആമിയെന്ന ചിത്രത്തിലെയും രണ്ട് നടിമാരെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്നും, കമൽ ആട്ടിൻ തോൽ അണിഞ്ഞ ചെന്നായ ആണെന്നും നടി പറഞ്ഞു.