ലോക്ക് ഡൗൺ മൂലം മദ്യപാനശീലം നിർത്തി പലരും കുടുംബത്തോട് കൂടുതൽ ഉത്തരവാദിത്തം കാണിക്കാൻ തുടങ്ങിയെന്ന് നടൻ പാർത്ഥിപൻ

ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് മൂലം സമൂഹത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായെന്നു നടൻ പാർത്ഥിപൻ. ആളുകൾ കൂടുതലും കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുകയാണെന്നും കുടുംബങ്ങൾ എല്ലാം സന്തോഷത്തിലാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അതിനേക്കാൾ ഒക്കെ ഏറെ ഗുണകരമായ സംഭവം ഉണ്ടെന്നും അത് ലോക്ക് ഡൗണിലൂടെ നിരവധി ആളുകളുടെ മദ്യപാന ശീലം കുറയ്ക്കാനും അതിൽ നിന്നും പിന്മാറാനും സഹായകമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മദ്യപിക്കുന്നത് നിർത്തിയതോടെ ജീവിതത്തിൽ കൂടുതൽ ഉത്തരവാദിത്തം കാണിക്കാൻ തുടങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി. വ്യെക്തിപരമായി പറയുകയാണെങ്കിൽ ലോക്ക് ഡൗൺ ആസ്വദിക്കുകയാണെന്നും ഈ സമയത്ത് ശരീരം കാത്തു സൂക്ഷിക്കുന്നതിന് വേണ്ടി വ്യായാമം ചെയ്യുന്നുണ്ടെന്നും പാർത്ഥിപൻ കൂട്ടിച്ചേർത്തു.