ഇപ്പോ ലബോർഗിനി ഒകെ എവിടെ ? ചൊറിയാൻ വന്ന ആരാധകന് ചുട്ട മറുപടി കൊടുത്ത് മല്ലികാ സുകുമാരൻ

മലയാള സിനിമയിലെ അഭിനയ കുടുംബമാണ് പ്രിത്വിരാജ്, ഇന്ദ്രജിത്, പൂർണിമ ഇന്ദ്രജിത്, മല്ലിക സുകുമാരൻ,മരിച്ചു പോയ സുകുമാരൻ എന്നിവർ, കഴിഞ്ഞ ദിവസം ഒരു ഓൺലൈൻ പോർട്ടലിൽ ലൈവിൽ വന്ന മല്ലികയോട് ഒരു ആരാധകൻ ചോദിച്ച ചോദ്യവും അതിന് മല്ലിക കൊടുത്ത ഉത്തരവുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ലോക്ക് ഡൌൺ കാരണം പ്രിത്വിരാജ് വിദേശത്തായത് കൊണ്ട് മിസ്സ്‌ ചെയ്യുന്നുണ്ട് തുടങ്ങിയ കാര്യങ്ങൾ പങ്ക് വെക്കുന്നതിന്റെ ഇടയിലാണ് ഒരു ആരാധകൻ പ്രിത്വിരാജ് വാങ്ങിയ ലബോർഗിനി കാറിനെ പറ്റി കമന്റിൽ ചോദിച്ചത്. ലബോർഗിനി കാർ അവിടെയാണമ്മേ എന്ന് ചോദിച്ച ആരാധകനോട് അത്‌ ഇവിടെ അലമാരയിൽ പൂട്ടി വെച്ചേക്കുവാ, ആവിശ്യത്തിന് എടുത്താൽ മതിയലോ എന്നായിരുന്നു മല്ലിക കൌണ്ടർ മറുപടി.