ഒരു കിലോ ആട്ടയിൽ 15000 രൂപയുടെ കാര്യം വെളുപ്പെടുത്തി ആമിർ ഖാൻ

സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായ വീഡിയോയാണ് ആമിർ ഖാൻ നൽകിയ ഒരു കിലോ അട്ടയുടെ അകത്ത് നിന്നും 15000 രൂപ എടുകുന്ന വീഡിയോ. ആമിർ ഖാന്റെ നല്ല മനസ്സിനെ വാഴ്ത്തിയും വീഡിയോ ഫേക്കാണ് തുടങ്ങി പല ആരോപണങ്ങളും വീഡിയോ നേരെ ഉയർന്നിരുന്നു.

ഒരു കിലോ ആട്ട വാങ്ങാൻ പാവങ്ങൾ മാത്രമേ പോകുകയൊള്ളു എന്നും അങ്ങനെ പോയവർക്ക് മാത്രം രൂപ അട്ടയുടെ അകത്ത് വെച്ച് കൊടുത്ത ആമിർ ഖാന്റെ മനസ്സിനെയും ബുദ്ധിയെയും പ്രശംസിച്ചാണ് കമെന്റുകൾ ഏറെയും വന്നത്.എന്നാൽ ആ വീഡിയോയിൽ പറയുന്ന പോലെ ആമിർ ഖാൻ രൂപ നൽകിയിട്ടില്ല എന്ന് ഫാക്ട് ചെക്കർ സൈറ്റുകൾ കണ്ടെത്തിയിരുന്നു.

ഇപ്പോൾ ആ വീഡിയോയിൽ നടന്ന സംഭവത്തെ പറ്റി വെളിപ്പെടുത്തലുമായി ആമിർ ഖാൻ രംഗത്ത് വന്നിരിക്കുവാണ്. അട്ടയുടെ അകത്ത് താൻ അങ്ങനെ രൂപ വെച്ചിട്ടില്ലെന്നും, ഒന്നെങ്കിൽ ആ വീഡിയോ വ്യാജമാകാം അല്ലങ്കിൽ രൂപ വെച്ചയാൾ ആരാണ് എന്ന് പറയാൻ ആഗ്രഹികുനുണ്ടാകില്ല, സുരക്ഷിതരായി ഇരിക്കൂ എന്നാണ് ആമിർ ഖാൻ ഫേസ്ബുക്കിൽ പങ്കവെച്ചിരിക്കുന്നത്.