പുഷ്പവൃഷ്ടി നടത്തിയതിനു പകരം ആരോഗ്യപ്രവർത്തകർക്ക് പണം നല്കാനമായിരുന്നെന്നു ജൂഡ്‌: എന്നാൽ അടുത്ത പടത്തിന്റെ മുഴുവൻ ലാഭവും കൊടുത്തിട്ട് ഡയലോഗ് വിടാൻ സോഷ്യൽ മീഡിയ

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ രാജ്യത്തെ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരെ അഭിനന്ദിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഇന്ത്യൻ സൈന്യം ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തിയിരുന്നു. ഇതിനെ വിമര്ശിച്ചുകൊണ്ടാണ് ഇപ്പോൾ സംവിധായകൻ ജൂഡ്‌ ആന്റണി രംഗത്തെത്തിയിരിക്കുന്നത്.

പുഷ്പവൃഷ്ടി നടത്തിയതിനു പകരം ആയിരം രൂപ വെച്ച് ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് കൊടുത്തിരുന്നേൽ എന്ത് നന്നായെനെ എന്ന് ജൂഡിന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. തുടർന്ന് നിരവധി ആളുകളാണ് പോസ്റ്റിനു മറുപടി കമന്റുമായി രംഗത്തെത്തിയത്. ഇനി ചെയ്യുന്ന പടത്തിൽ നിന്നും ലഭിക്കുന്ന ലാഭം മുഴുവൻ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് നൽകൂ എന്നിട്ടു ഡയലോഗ് അടിക്കൂ എന്ന് തുടങ്ങിയ കമന്റുകൾ വരെ നിരവധി ആളുകളെ നൽകിയിട്ടുണ്ട്.