തേപ്പ് കിട്ടിയിട്ടുണ്ടോ ? ; അയ്യപ്പനും കോശിയും സിനിമയിലെ കണ്ണമ്മ പറയുന്നു അവസരം കിട്ടിയിട്ടില്ല

മലയാള സിനിമയിൽ ഒരുപാട് നല്ല വേഷങ്ങൾ ചെയ്ത താരമാണ് ഗൗരി നന്ദ. നിരവധി വേഷങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും അയ്യപ്പനും കോശിയും എന്ന സിനിമയിലെ ബിജു മേനോന്റെ നായികയായി വന്ന കണ്ണമ്മയെയാണ് പ്രേക്ഷകർ ഇന്നും ഓർത്ത് ഇരിക്കുന്നത്. ഒരുപാട് വേഷങ്ങൾ ചെയ്ത ശേഷമാണ് ഇ സിനിമയിലേക്ക് ഗൗരി നന്ദക്ക് അവസരം ലഭിക്കുന്നത്. താരം ഇപ്പോൾ മനസ്സ് തുറക്കുകയാണ്.

അയ്യപ്പനും കോശിയിലും ചെയ്ത ട്രൈബൽ കഥാപാത്രം ബോൾഡായിരുന്നു അതുപോലെ ഉള്ള വേഷങ്ങൾ ചെയ്യനാണ് താല്പര്യം. ഇതിലെ പോലെ ഒരുപാട് നല്ല വേഷങ്ങൾ വരുമെന്നാണ് പ്രതിക്ഷയെന്നും താരം പറയുന്നു. ഇതുവരെ പ്രണയ നിരാശയോ പ്രണയിച്ചു കൊണ്ടോ ഇരുന്നിട്ടില്ല പക്ഷേ ഉണ്ടനെ വിവാഹം ഉണ്ടാകും, സഹോദരിയുടെ വിവാഹം കഴിഞ്ഞു താൻ ഇപ്പോൾ അമ്മക്ക് ഒപ്പം തൃപ്പൂണിത്തറയിലെ ഫ്ലാറ്റിലാണ് താമസമെന്നും ഗൗരി പറഞ്ഞു.

തേപ്പ് കിട്ടിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇതുവരെ ഇല്ല, അതിന് ഒന്നും അവസരം കിട്ടിയിട്ടില്ല എന്നായിരുന്നു ഗൗരിയുടെ രസകരമായ മറുപടി. ഇതിന് മുന്നേ 7 ഓളം സിനിമയിൽ അഭിനയിച്ചു എങ്കിലും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിലായിരുന്നു. അച്ഛൻ 10 വയസ്സ് ഉള്ളപ്പോൾ നഷ്ടപ്പെട്ടു. കരിയറിൽ ഇതുവരെ വിജയിച്ചിട്ടില്ല, ഇപ്പോളാണ് സ്ഥിരത കൈവരിച്ചതെന്നും ഇനി ഏറെ മുന്നോട്ട് പോകാൻ ഉണ്ടെന്നും ഗൗരി വ്യക്തമാക്കി.