സൂര്യയിൽ നിന്ന് കിട്ടാത്തത് വിജയിയിൽ നിന്ന് കിട്ടി ; തമിഴ് സൂപ്പർ സ്റ്റാറുകരെ കുറിച്ച് ഗിന്നസ് പക്രു പറഞ്ഞത് ഇങ്ങനെ

മലയാളികളുടെ പ്രിയ താരമാണ് തമിഴകത്തിന്റെ താര രാജാവ് ഇളയ ദളപതി വിജയ്. മലയാള സിനിമയിലെ സൂപ്പർ സ്റ്റാറുകളെ പോലെ തന്നെ വൻ വരവേൽപ്പാണ് വിജയ് സിനിമകൾ കേരളത്തിൽ റിലീസാകുമ്പോൾ ലഭിക്കുന്നതും. കേരളത്തിൽ ഏറ്റവും അധികം ഫാൻസ്‌ ഉള്ള അന്യഭാഷാ നടനായ ദളപതി വിജയ്യെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് ഗിന്നസ് പക്രു.

വിജയ്ക്ക് റെക്കോർഡ് ലഭിക്കുകയാണേൽ പച്ചയായ ഒരു മനുഷ്യൻ എന്ന കാര്യത്തിലാരിക്കും എന്നാണ് ഗിന്നസ് പക്രു പറയുന്നത്. ദിലീപ് ചിത്രമായ ബോഡി ഗാർഡിന്റെ തമിഴ് പതിപ്പായ കാവലനിൽ വിജയ്‌ക്ക് ഒപ്പം നാല് ദിവസം അഭിനയിച്ചു.

വെറും 4 ദിവസം മാത്രമുള്ള ഷൂട്ടിൽ പെട്ടന്ന് തന്നെ വിജയ് എല്ലാവരോടും അടുത്തു എന്നാൽ സൂര്യക്ക് ഒപ്പം 48 ദിവസം അഭിനയിച്ചിട്ട് ലഭിക്കാത്ത അടുപ്പമാണ് വിജയ്ക്ക് ഒപ്പം അഭിനയിച്ച 4 ദിവസം കൊണ്ട് കിട്ടിയതെന്ന് ഗിന്നസ് പക്രു പറയുന്നു.

അഭിപ്രായം രേഖപ്പെടുത്തു