വിവാഹം ഉടനെ ഉണ്ടാകും ; ഉണ്ണി മുകുന്ദനുമായുള്ള ബന്ധം തുറന്ന് പറഞ്ഞു സ്വാസിക

സീതയെന്ന സീരിയലിൽ കൂടി മലയാളികൾക്ക് സുപരിചിതയായ താരമാണ് സ്വാസിക. തമിഴ് സിനിമയിൽ അരങ്ങേറിയ സ്വാസികക്ക് പിന്നീട് മലയാളം തമിഴ് തുടങ്ങിയ ഭാഷകളിലെ സിനിമ സീരിയൽ മേഖലകളിൽ വേഷം ചെയ്യാൻ ഒരുപാട് അവസരങ്ങളും ലഭിച്ചിരിക്കുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരത്ത് ഒരുപാട് ആരാധകരും ഉണ്ട്.

ലോക്ക് ഡൌൺ സമയത്ത് വീട്ടിൽ തന്നെ ചിലവഴിച്ചു സമയം കളയുകയാണ് സ്വാസിക. നല്ല ഒരു നൃത്തകി കൂടിയായ താരം വിവാഹ സ്വപനങ്ങളെ പറ്റി മനസ്സ് തുറന്ന് ഇരിക്കുകയാണ്. വിവാഹ ആലോചനകൾ തുടങ്ങിയെന്നും തന്റെ കരിയറിനും പാഷനും നല്ല പിന്തുണ നൽകുന്ന ഒരാളെയാണ് തനിക് ജീവിത പങ്കാളിയായി വേണ്ടതെന്നും സ്വാസിക ഇന്റർവ്യൂവിൽ പറയുന്നു.

സീത സീരിയൽ ഒരുപാട് പേർക്ക് ഇഷ്ടമായെന്നും അതിന്റെ രണ്ടാം ഭാഗം ഉടനെ എത്തുമെന്നും സ്വാസിക പറയുന്നു. സീതയെന്ന പേരുമായി തന്നെ കൂട്ടിവായിക്കാൻ തുടങ്ങിയെന്നും അതിന് ശേഷം മലയാള സിനിമയിൽ നിന്ന് നിരവധി ഓഫറുകൾ വന്നെന്നും സിനിമയിൽ സീരിയൽ നടി എന്ന മാറ്റി നിർത്തൽ ഇതുവരെ ഉണ്ടായിട്ടില്ലെന്നും സ്വാസിക പറയുന്നു.

വിവാഹ ആലോചനയെ പറ്റിയുള്ള വാർത്തകൾ വെളിയിൽ വരുമ്പോൾ നേരത്തെ പ്രചരിച്ചിരുന്ന സ്വാസിക ഉണ്ണി മുകുന്ദൻ ഗോസിപ്പുകളും ചർച്ചയാകുന്നുണ്ട്. മാമാങ്കത്തിലെ അഭിനയത്തിന് ഉണ്ണി മുകുന്ദനെ അഭിനന്ദിച്ചു കൊണ്ട് നേരതെ സ്വാസിക രംഗത്ത് വന്നിട്ടുണ്ടായിരുന്നു ഇതിന് പിന്നാലെ ഇരുവരും പ്രണയത്തിലാണ് എന്ന ഗോസ്സിപ്പും പരന്നിരുന്നു. ഗോസിപ്പികൾ കേട്ട് തുടങ്ങിയപ്പോ ഉണ്ണി മുകുന്ദനെ നേരിട്ട് വിളിച്ചു പറഞ്ഞപ്പോൾ അത് കേട്ടപ്പോൾ അദ്ദേഹം പൊട്ടിചിരിച്ചുവെന്നും സ്വാസിക പറയുന്നു.

അഭിപ്രായം രേഖപ്പെടുത്തു