കോംപ്രമൈസ് ചെയ്യാമോ എന്ന് നടൻമാർ മുതൽ നിർമ്മാതാക്കൾ വരെ ചോദിച്ച ലിസ്റ്റ് ഉണ്ട്, താര പുത്രിയായിട്ടും ഇ ഗതി വെളിപ്പെടുത്തലുമായി വരലക്ഷ്മി ശരത് കുമാർ

സിനിമയിൽ അവസരങ്ങൾ വേണ്ടി എന്തിനും തയാറായ ചിലർ ഉണ്ടെന്ന് പലപ്പോഴും ഗോസിപ്പുകൾ പടർന്നിരിന്നു അതിന് പിന്നാലെ സിനിമ രംഗത്ത് ഉണ്ടാകുന്ന എല്ലാത്തരം ലൈം ഗിക ചൂ ഷങ്ങളെയും തുറന്ന് കാണിച്ചു കണ്ട പല പ്രമുഖർക്ക് എതിരെ മീടൂ വെളിപ്പെടുത്തലുകളുമായി പല സിനിമ നടികളും രംഗത്ത് വന്നിട്ടുമുണ്ടായിരുന്നു.

സിനിമയിൽ അവസരം ചോദിച്ചു ചെല്ലുമ്പോൾ സിനിമ നടൻമാർ, നിർമ്മാതാക്കൾ തുടങ്ങിയ ചിലർ എങ്കിലും നടിമാരോട് ശരീരം ആവിശ്യപെടാറുണ്ട് എന്നത് ന ഗ്നമായ ഒരു സത്യമാണ് അതിനെ ചിലർ കാസ്റ്റിംഗ് കൗച്ച് എന്ന് രീതിയിലാണ് സമീപിക്കാറുള്ളത്. ഇത്തരം കാര്യങ്ങൾ സാധരണ ഉണ്ടാകുന്നത് പുതു താരങ്ങൾക്കാണ് എന്നും പക്ഷെ താര പുത്രിയായിട്ടും തനിക്കും കാസ്റ്റിംഗ് കൗച്ച് ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് വരലക്ഷ്മി ശരത് കുമാർ.

തന്നോട് മോശമായി ഇ കാര്യങ്ങൾ സംസാരിച്ച നടന്മാരുടെയും നിർമ്മാതാക്കളുടെയും കാൾ റെക്കോർഡ് സഹിതം കൈയിൽ ഉണ്ടെന്നാണ് വരലക്ഷ്മി വെളിപ്പെടുത്തുന്നത്. താര പുത്രിയാണ് എന്ന് മനസ്സിലായിട്ടും ചിലർ ഇ കാര്യത്തിന് വേണ്ടി സമീപിച്ചിട്ടുണ്ടെന്നും വരലക്ഷ്മി പറയുന്നു. ചില പ്രമുഖ നടിമാർ കാസ്റ്റിംഗ് കൗച്ചിന് തയാറാകും പിന്നീട് അവസരം ലഭിക്കാതെ വരുമ്പോൾ പരാതിയായി വരുന്ന പ്രവണതയും കാണാറുണ്ടെന്നും താരം പറയുന്നു.

ചിലരുടെ പ്രലോഭനങ്ങൾക്ക് മറുപടിയായി നോ പറഞ്ഞതിന്റെ പേരിൽ തനിക്ക് പല അവസരങ്ങളും നഷ്ടപ്പെട്ടിട്ടുണ്ടെന്നും എന്നാൽ ഇങ്ങനെ ഉള്ള ഓഫറുകൾ നിരസിക്കാൻ ഉള്ള ധൈര്യം ഉണ്ടെകിൽ പിന്നീട് പൊരുതി സിനിമയിൽ മുന്നേറാം എന്നും വരലക്ഷ്‌മി പറയുന്നു. 25 ൽ അധികം സിനിമകൾ ഇത് എല്ലാം തരണം ചെയ്ത് താൻ അഭിനയിച്ചെന്നും ആദ്യമൊക്കെ സിനിമ ജീവിതം തന്നെ ഉപേക്ഷിച്ചാലോ എന്ന തോന്നൽ ഉണ്ടായെന്നും വരലക്ഷ്മി കൂട്ടിച്ചേർത്തു.

അഭിപ്രായം രേഖപ്പെടുത്തു