ഇഷ്ട നടന്റെ പേര് പറഞ്ഞപ്പോൾ ദിലീപ് കാവ്യയോട് ദേഷ്യപ്പെട്ട് പിണങ്ങി പോയിട്ടുണ്ടെന്ന് ലാൽ ജോസ്

മലയാള സൗന്ദര്യം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കാവ്യാ മാധവൻ. മലയാളത്തിലെ എല്ലാ സൂപ്പർ സ്റ്റാറുകളുടെയും നായികയായി അഭിനയിക്കാൻ അവസരം കിട്ടിയ ചുരുക്കം ചിലരിൽ ഒരാളാണ് കാവ്യാ മാധവൻ. മലയാളത്തിൽ മാത്രമല്ല തമിഴ് സിനിമയിലും കാവ്യ മാധവൻ അഭിനയിച്ചിട്ടുണ്ട്. പൂക്കാലം വരവായി എന്ന സിനിമയിൽ ബാലതാരമായി 1991ലാണ് കാവ്യാ വെള്ളിത്തിരയിൽ എത്തുന്നത്.

ഒരുപാട് ഗോസിപ്പുകൾ നിറഞ്ഞതാണ് കാവ്യമാധവന്റെ ജീവിതം. ആദ്യം വിവാഹം കഴിച്ച നിഷാൽ ചദ്രയുമായി വിവാഹ മോചനം നേടിയ കാവ്യ പിന്നീട് ദിലീപിനെ വിവാഹം കഴിച്ചു. ഇപ്പോൾ ദിലീപ് കാവ്യാ മാധവൻ ബന്ധത്തെ പറ്റി രസകരമായ ഒരു സംഭവം സംവിധായകൻ ലാൽ ജോസ് വെളിപ്പെടുത്തുകയാണ്. ലാൽ ജോസാണ് കാവ്യയെ നായികയാക്കി ആദ്യമായി സിനിമ എടുക്കുന്നത്.

കാവ്യയുടെ ആദ്യ സിനിമയായ ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ കാവ്യ പത്താം ക്ലാസ്സ്‌ പഠിക്കുന്ന സമയമായിരുന്നു. കുഞ്ചാക്കോ ബോബൻ അഭിനയിച്ച അനിയത്തി പ്രാവ് ഹിറ്റായി ഓടി കൊണ്ട് ഇരിക്കുന്ന സമയം. ചന്ദ്രൻ ഉദിക്കുന്ന ദിക്കിന്റെ ഷൂട്ടിങ്ങ് ഇടവേളയിൽ ദിലീപ്, ലാൽ, കാവ്യാമാധവൻ എന്നിവർ ഒരുമിച്ച് ഇരുന്നപ്പോൾ ഒരു തമാശക്കായി ആരാണ് ഇഷ്ട നടൻ എന്ന് കാവ്യയോട് ലാൽ ജോസ് ചോദിച്ചു.

അതിന് ഉത്തരമായി കുഞ്ചാക്കോ ബോബൻ എന്നായിരുന്നു മറുപടി. മറുപടി കേട്ട ഉടനെ ദിലീപ് കസേരയിൽ നിന്നും ചാടി എഴുന്നേക്കുകയും ആദ്യത്തെ സിനിമയായിട്ടും ഇത്ര ബുദ്ധിമുട്ടുകൾ സഹിച്ചിട്ടും നിനക്ക് അവനെയല്ലേ ഇഷ്ടം? നീ എന്റെ കൂടെ അഭിനയിക്കേണ്ട ഇവളെ പറഞ്ഞു വിട്ടയക്കാൻ എന്ന് പറഞ്ഞ ശേഷം ദിലീപ് ദേഷ്യത്തിൽ നടന്ന് പോയി.

എന്നാൽ ദിലീപ് തമാശക്ക് പറഞ്ഞതാണ് എന്ന് കാവ്യാ മാധവൻ മനസിലാകാഞ്ഞത് കൊണ്ട് കാവ്യ ദിലീപിന്റെ അടുത്തേക്ക് ഓടിയെന്നും സിനിമയിൽ കാണാൻ കുഞ്ചാക്കോയെയാണ് ഭംഗി എങ്കിലും നേരിട്ട് കാണാൻ ചേട്ടനെയാണ് ഇഷ്ടമെന്ന് കാവ്യാ ദിലീപിനോട് പറഞ്ഞുവെന്നും ലാൽ ജോസ് പറയുന്നു അങ്ങനെ വീണ്ടും ഷൂട്ടിംഗ് തുടങ്ങിയെന്ന് ലാൽ ജോസ് പറയുന്നു.

അഭിപ്രായം രേഖപ്പെടുത്തു