സ്വാതി ടീച്ചറെ കളിയാക്കുന്ന വിഡ്ഢികളെ സാംസ്‌കാരിക കേരളം തള്ളികളയും, ടീച്ചറെപ്പോലുള്ളവരാണ് യഥാർത്ഥ ഗുരുക്കൻമാർ: അധ്യാപികയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി

കൊറോണ വൈറസ് പടരുന്നത് മൂലം കുട്ടികൾക്ക് സ്കൂളിൽ പോകാൻ പറ്റാത്ത സാഹചര്യത്തെ തുടർന്ന് സർക്കാർ ഓൺലൈൻ ക്ലാസുകൾ വിദ്യാർത്ഥികൾക്കായി വിക്ടോറിയ ചാനലിലൂടെ ഇന്നലെ മുതൽ തുടങ്ങിയിരുന്നു. എന്നാൽ ക്ലാസ്സ്‌ അവതരണത്തെ വിമർശിച്ചും ട്രോളിയും സപ്പോർട്ട് ചെയ്തും നിരവധി ആളുകളാണ് രംഗത്തെത്തിയത്. എന്നാൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് കോഴിക്കോട് സ്വദേശിനിയായ സായി ശ്വേത ടീച്ചറാണ്. കുഞ്ഞു കുട്ടികളെ ചാനലിലൂടെ avarude അഭിരുചിക്കനുസരിച്ചു ക്ലാസ്സ്‌ എടുക്കുകയാണ് ടീച്ചർ ചെയ്തത്. എന്നാൽ ടീച്ചറെ വിമർശിച്ചും ട്രോളിയും രംഗത്തെത്തിയവർക്ക് മറുപടിയുമായി സിനിമാതാരം ഹരീഷ് പേരടി രംഗത്തെത്തിയിരിക്കുകയാണ്. ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം…

സായി ശ്വേത.. പ്രിയപ്പെട്ട അനിയത്തി കുട്ടി നിങ്ങളാണ് നിങ്ങളെ പോലെയുള്ളവരാണ് യഥാർത്ഥ ഗുരുനാഥൻമാർ.. ഒരോ പ്രായത്തിലുംപ്പെട്ട വിദ്യാർത്ഥികളുടെ മനസ്സറിഞ്ഞ് വിദ്യ ഓതുന്നവർ… സ്കൂൾ കാലത്ത് നന്നായി പഠിച്ചിരുന്ന ഞാനൊക്കെ പ്രിഡിഗ്രി തോറ്റ ഒരുമരമണ്ടനാവാൻ കാരണം മലയാളം മീഡിയത്തിൽ നിന്നും വന്ന എന്നോടൊക്കെ ഇംഗ്ലീഷിൽ ക്ലാസെടുത്ത എന്റെ മനസ്സറിയാൻ ശ്രമിക്കാത്ത ശമ്പളം മാത്രം വാങ്ങാൻ അറിയുന്ന കൂറെ ഉദ്യോഗസ്ഥരാണ്… വേദം പഠിച്ച കാലം എന്റെ ജീവിതത്തിൽ ഇല്ല എന്ന് ഇം.എം.സ്. പറഞ്ഞതുപോലെ ആ പ്രിഡിഗ്രി കാലം എനിക്കൊന്നും തന്നിട്ടില്ല… പിന്നീട് ഉണ്ടാക്കിയെടുത്തതൊക്കെ ജീവിതമെന്ന സർവകലാശാലയിൽ കരണം കുത്തി മറിഞ്ഞിട്ടാണ്… ജയപ്രകാശ് കുളൂർ എന്ന നാടകാചര്യനെ കുളൂർ മാഷിനെ കണ്ടിട്ടില്ലായിരുന്നെങ്കിൽ നിങ്ങളിന്ന് കാണുന്ന ഹരീഷ് പേരടിയുണ്ടാവുമായിരുന്നില്ല… അതുകൊണ്ടാണ് ഞാനെവിടെയും ആ മനുഷ്യനെ എന്റെ ഗുരു എന്ന് അഭിമാനത്തോടെ പറയുന്നത്..കളിയാക്കുന്ന വിഡ്ഡികളെ സാസംകാരിക കേരളം തള്ളി കളയും… സായി ശ്വേത നിങ്ങൾ ഇന്നത്തെ ഡയറിയിൽ എഴുതി വെച്ചോളു നാളെ ഈ രാജ്യത്തിന്റെ സ്വപനങ്ങൾക്ക് നിറം പിടിപ്പിക്കാൻ പോകുന്ന ഒരു തലമുറക്കു വേണ്ടി ഞാൻ വിത്തെറിഞ്ഞിട്ടുണ്ടെന്ന്… അഭിവാദ്യങ്ങൾ സഹോദരി…

അഭിപ്രായം രേഖപ്പെടുത്തു