മദ്യത്തിന് ഒരല്പം വിലകൂട്ടുക, ആ പണം നിർധനരായ കുട്ടികളെ സഹായിക്കുന്നതിന് വേണ്ടി സർക്കാർ ഉപകരിക്കണമെന്ന് സന്തോഷ്‌ പണ്ഡിറ്റ്

സംസ്ഥാനത്ത് കൊറോണ ഭീതി മൂലം ജൂൺ ഒന്നു മുതൽ ഈ അധ്യയന വർഷത്തെ ക്ലാസുകൾ ഓൺലൈനായാണ് ആരംഭിച്ചത്. എന്നാൽ മിക്കയിടങ്ങളിലും നിർധനരായ കുട്ടികൾക്ക് ഓൺലൈൻ വഴി പഠിക്കുന്നതിനുള്ള സംവിധാനം ഇല്ലെന്നുള്ളതും വളരെയധികം വിഷമകരമായ ഒരു കാര്യമാണ്. ക്ലാസ്സ്‌ തുടങ്ങിയ ആദ്യ ദിവസം തന്നെ മലപ്പുറം വളാഞ്ചേരിയിൽ ഒൻപതാം ക്ലാസ്സിലെ പെൺകുട്ടിയ്ക്ക് ഓൺലൈൻ സംവിധാനം വഴി പഠിക്കുന്നതിനുള്ള സൗകര്യമില്ലാത്തതിനാൽ ആ-ത്മഹത്യ ചെയ്ത സംഭവം ഉണ്ടായിരുന്നു. എന്നാൽ ഇത്തരത്തിൽ കേരളത്തിൽ നിരവധി കുട്ടികളുണ്ട്. പഠിക്കാൻ ആഗ്രഹം ഉണ്ടായിട്ടും വേണ്ടരീതിയിലുള്ള ഓൺലൈൻ സംവിധാനഞങ്ങൾ ഇല്ലാത്ത കുട്ടികൾ. അത്തരം സംഭവങ്ങളെയെല്ലാം മുൻനിർത്തികൊണ്ട് സിനിമാതാരം സന്തോഷ്‌ പണ്ഡിറ്റ്‌ എഴുതിയ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം…

പണ്ഡിറ്റിന്ടെ സാമൂഹ്യ നിരീക്ഷണം Online വിദ്യാഭ്യാസം തുടങ്ങിയ അന്ന് തന്നെ ന്യൂതന പഠന സംവിധാനങ്ങൾ (TV, Mobile, Net connection ) ഇല്ല എന്നതിന്ടെ പേരില് മലപ്പുറത്ത് ഒരു കുഞ്ഞു പെങ്ങൾ ആത്മാഹുതി ചെയ്ത രീതിയില് കാണപ്പെട്ടു എന്ന വാ൪ത്ത വായിച്ചു. ഈ മ-രണത്തില് ഒരുപാട് ദു:ഖമുണ്ട്. പ്രണാമം. അതുപോലെ ആ-ത്മഹത്യയുടെ യഥാ൪ത്ഥ കാരണം ഇതു തന്നെയാണോ എന്നും പോലീസ് കണ്ടെത്തണം. ഈ വിഷയത്തില് കേരളാ സ൪ക്കാരിനെ കുറ്റപ്പെടുത്തുന്നതിനോട് യോജിക്കുന്നില്ല. പലരും ആ രീതിയില് ഈ വിഷയം ച൪ച്ച ചെയ്യുന്നതില് വിഷമമുണ്ടേ. എല്ലാ സൌകര്യമുള്ള കുട്ടികൾ വീട്ടില് Online ക്ലാസ് അറ്റന്റ് ചെയ്യുമ്പോൾ സൌകര്യങ്ങൾ തീരെയില്ലാത്ത പാവപ്പെട്ട കുട്ടികൾക്ക് നിരാശയുണ്ടാവുന്നത് സ്വാഭാവികമാണ്. എന്നാൽ നിരാശയല്ല വേണ്ടത്, വാശിയാണ് വേണ്ടത് ,പരിമിതമായ സൌകരങ്ങളിൽ നിന്ന് പഠിച്ച് ഉയരങ്ങളിലെത്താനുള്ള വാശി. പാവം ആ കുട്ടി മറ്റു കുട്ടികളോടൊപ്പം ആദ്യത്തെ ക്ലാസ് അറ്റന്റ് ചെയ്യാൻ കഴിയാതിരുന്നതിനാൽ ഏറെ വിഷമമുണ്ടായിരുന്നു കാണും.

കേരളത്തില് നിരവധി കോളനികളില് 2011 മുതല് മാസത്തില് ഒരിക്കലെങ്കിലും സന്ദ൪ശിക്കുന്ന വ്യക്തിയാണ് ഞാ൯. അതു കൊണ്ടു തന്നെ ആയിര കണക്കിനോ , ലക്ഷ കണക്കിനോ കുട്ടികളുടെ വീടുകളില് TV ഇല്ല, Cable connection ഇല്ല, , smart phone ഇല്ല, നെറ്റിന് റേഞ്ച് ഇല്ല , പല വീടുകളിലും നല്ല ദാരിദ്രമുണ്ട് എന്ന സത്യം എനിക്ക് നേരിട്ട് അറിയാവുന്നതാണ്. അത്തരം വീടുകളിലെ കുട്ടികളുടെ വേദന എനിക്ക് പെട്ടെന്ന് മനസ്സിലാകും. ആ കാര്യം അധികാരത്തില് ഇരിക്കുന്ന വേണ്ടപ്പെട്ടവരെ ഇത്തരം കുട്ടികളുടെ വീട്ടുകാ൪ അറിയിക്കുകയാണ് വേണ്ടത്. അല്ലാതെ ആ-ത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. ഇത് പോലെ കുട്ടികള് ഇനിയും ഉണ്ടാവും. മിടുക്കരായി പഠിച്ചുകൊണ്ടിരുന്ന കുട്ടികൾക്കു ഓൺലൈൻ പഠനത്തിനുള്ള സൗകര്യം വീട്ടിൽ ഇല്ലാത്തവരെ സഹായിച്ച് ഇത്തരം സംഭവങ്ങള് ആവ൪ത്തിക്കാതെ നോക്കേണ്ടത് നമ്മുടെയൊക്കെ കടമയാണ്. അധികാരികള് കൂടുതലായ് ശ്രദ്ധിക്കുവാ൯ ഈ വിഷയം കാരണമാകും എന്നാണ് നിരവധി ച൪ച്ചകള് കണ്ടപ്പോള് തോന്നിയത്.

എല്ലാ സ്കൂള്, കോളേജ് വിദ്ധ്യാ൪ത്ഥികള്ക്കും ആഴ്ചയില് ഒരിക്കളല് എങ്കിലും കൗണ്സിലിംഗ് കൊടുക്കുന്നത് നല്ലതു ആയിരിക്കും. പരിഹാരം ഉള്ള കാര്യങ്ങൾക്കു ഒക്കെ ഇങ്ങനെ ചിന്തിക്കാൻ തുടങ്ങിയാൽ എന്ത് ചെയ്യും..?
കേരളത്തിന് മദ്യത്തിന് ഒരല്പം വില കൂട്ടി സ൪ക്കാര് ഒരു ഫണ്ട് ഉണ്ടാക്കണം. ആ പണത്തിന് ഇത്തരം കുട്ടികളെ സഹായിക്കണം എന്നാണ് എന്ടെ അഭിപ്രായം. ഈ പ്രശ്നത്തില് നിലവിലെ സ൪ക്കാരിനെ കുറ്റപ്പെടുത്താതെ എങ്ങനെ പ്രശ്ന പരിഹാരം ഉണ്ടാക്കാം എന്നാണ് നാം ച൪ച്ച ചെയ്യേണ്ടത്.

അഭിപ്രായം രേഖപ്പെടുത്തു