അബു സലീമിന്റെ പുഷ്അപ് ചലഞ്ച് വെല്ലുവിളി ഏറ്റെടുത്ത് ടോവിനോ തോമസ്: വീഡിയോ കാണാം

മലയാള സിനിമാ താരം അബുസലീം കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ ഒരു ഫിറ്റ്നസ് ചലഞ്ചുമായി രംഗത്തെത്തിയിരുന്നു. സിനിമാതാരം ഉണ്ണി മുകുന്ദനെയും ടോവിനോ തോമസിനെ ചലഞ്ച് ഏറ്റെടുക്കാനാകുമോയെന്ന് ചോദിച്ചു വെല്ലുവിളിച്ചു കൊണ്ടായിരുന്നു അബൂസലീമിന്റെ പുഷപ്പ് ചലഞ്ച്. മലയാളത്തിന്റെ മസിലളിയൻമാർ എന്നറിയപ്പെടുന്ന ഉണ്ണി മുകുന്ദനും ടോവിനോ തോമസും ശരീരം സൗന്ദര്യത്തിനായി ഫിറ്റ്നസ് സെന്ററിൽ സമയം ചെലവഴിക്കുന്നവരാണ് എന്നാൽ ഇപ്പോൾ അബൂക്കചലഞ്ച് ഏറ്റെടുത്തു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ടോവിനോ തോമസ്.

അബുസലിം ചെയ്ത അതേ രീതിയിൽ തന്നെ ടോവിനോ തോമസും പുഷപ്പ് ചെയ്തിരിക്കുകയാണ്. അബൂസലീമിന്റെ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് ടോവിനോ തോമസ് പുഷപ്പ് ചെയ്യുകയും അതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. വീഡിയോയ്ക്ക് ഒപ്പം ടോവിനോ കുറിച്ചിരിക്കുന്നത് ഇപ്രകാരമാണ്. അബുസലീം എന്ന വ്യക്തി തന്റെ ശരീരം എപ്പോഴും ഭംഗിയായി ഫിറ്റായി സൂക്ഷിക്കുന്നത് കണ്ട് ഞാൻ ഒരുപാട് അത്ഭുതപ്പെട്ടിട്ടുണ്ട്. വില്ലൻ വേഷത്തിലും സഹനടനായും കൊമേഡിയൻ വേഷത്തിലുമെല്ലാം അഭിനയിക്കുന്ന അബൂസലീം 1978 റിലീസായ രാജൻ പറഞ്ഞ കഥ എന്ന സിനിമയിലൂടെയാണ് മിനി സ്ക്രീനിലേക്ക് എത്തുന്നത്.

കേരള പോലീസിൽ സബ് ഇൻസ്പെക്ടറായിരുന്നു അബൂസലീം. അദ്ദേഹം മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. കൂടാതെ ബോഡിബിൽഡിംഗ് മത്സരങ്ങളിൽ പങ്കെടുക്കുകയും മിസ്റ്റർ ഇന്ത്യയടക്കമുള്ള മത്സരങ്ങളിൽ ജേതാവുമായിട്ടുള്ള ആളാണ് അബൂസലീം.

അഭിപ്രായം രേഖപ്പെടുത്തു