മോനിഷയെന്ന നടിയ്ക്ക് എന്ത് അടിസ്ഥാനത്തിലാണ് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചതെന്ന് ശാരദക്കുട്ടി

കൊച്ചി: മോനിഷയ്ക്ക് എന്തിനാണ് മികച്ച നടിക്കുള്ള ദേശീയ അവാർഡ് നൽകിയതെന്നുള്ള കാര്യം ഇപ്പോഴും തനിക്ക് മനസ്സിലായിട്ടില്ലെന്ന് എഴുത്തുകാരി ശാരദക്കുട്ടി. ദേശീയ അവാർഡ് ലഭിക്കുന്നതിനായി അന്ന് മോനിഷ ആരോടൊക്കെ ആയിരിക്കും മത്സരിച്ചിട്ടുണ്ടായിരിക്കുകയെന്നും ആരൊക്കെയായിരിക്കും അന്ന് ജൂറി അംഗങ്ങൾ എന്നും മലയാളത്തിൽ നിന്നുള്ള ജൂറി അംഗങ്ങൾ ആരായിരിക്കും എന്നൊക്കെയുള്ള സംശയങ്ങൾ ശാരദക്കുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉയർത്തിക്കാട്ടുന്നു. ഇത് സംബന്ധിച്ചുള്ള ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് കുറുപ്പിന്റെ പൂർണരൂപം വായിക്കാം…

മോനിഷ എന്ന നടിക്ക് എന്തിനാണ് മികച്ച നടിക്കുള്ള ദേശീയ അവാർഡ് കിട്ടിയതെന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല. ആരോടൊക്കെ ആയിരിക്കും അന്നവർ മത്സരിച്ചിരിക്കുക?ആരൊക്കെ ആയിരുന്നിരിക്കും ജൂറി അംഗങ്ങൾ? മലയാളത്തിൽ നിന്നുള്ള ജൂറി അംഗം ആരായിരുന്നിരിക്കും? നഖക്ഷതങ്ങൾ കാണുമ്പോഴൊക്കെ ഇതേ സംശയങ്ങൾ ആവർത്തിച്ച് തോന്നുകയാണ്. ഇങ്ങനെ യാതൊരു ചലനങ്ങളുമില്ലാത്ത ഒരു മുഖം മലയാളത്തിൽ മറ്റൊരു നടിയിലും ഞാൻ കണ്ടിട്ടില്ല. പിന്നീടും എല്ലാ സിനിമകളിലും ആ നിർജ്ജീവത അവർ പുലർത്തി.എന്റെ മാത്രം തോന്നലാകുമോ ഇത്?

അഭിപ്രായം രേഖപ്പെടുത്തു