ലിപ്പ് ലോക്ക് രംഗം അഭിനയിച്ചപ്പോൾ തന്നെക്കാളും നാണം ടോവിനോക്കായിരുന്നു ; തുറന്ന് പറഞ്ഞ് സംയുക്ത

തീവണ്ടി എന്ന ഒറ്റ ചിത്രത്തിൽ കൂടി പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് സംയുക്ത മേനോൻ. പോപ്‌കോൺ എന്ന സിനിമയിൽ കൂടി അഭിനയ രംഗത്തേക്ക് അരങ്ങേറിയ താരം തമിഴ് ഭാഷയിൽ അടക്കം അഭിനയിച്ചിട്ടുണ്ട്. തീവണ്ടിയിൽ ടോവിനോയുടെ നായികയായിയാണ് താരം എത്തിയത്.

അഭിനയരംഗത്തും മോഡൽ രംഗത്തും ഒരുപോലെ തിളങ്ങുന്ന താരം തീവണ്ടി സിനിമയിൽ ടോവിനോയെ ചും ബി പ്പിക്കുന്ന രംഗത്തെ പറ്റി തുറന്ന് പറയുകയാണ് സംയുക്ത മേനോൻ. താൻ മുൻപ് സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും തീവണ്ടിയിലേക്ക് ഉള്ള നായിക വേഷം അപ്രതീക്ഷിതമായിരുന്നുവെന്നും ലില്ലി എന്ന ചിത്രത്തിൽ അഭിനയിച്ച ശേഷമാണ് ഇതിലേക്ക് വന്നതെന്നും താരം പറയുന്നു.

ലില്ലി റിലീസായ ശേഷം സിനിമയിൽ നിന്നും കൂടുതൽ അവസരങ്ങൾ വരുമെന്ന് പ്രതീക്ഷിച്ചെന്നും പുതിയ സിനിമയിലെ നായകൻ ടോവിനോ തോമസാണ് എന്ന് അറിഞ്ഞപ്പോൾ കൂടുതൽ സന്തോഷമായെന്നും താരം പറയുന്നു. സിനിമയിൽ അവസരം വന്നപ്പോൾ തന്നെ ടോവിനോയെ ചും ബി ക്കുന്ന കാര്യം സംവിധയകാൻ പറഞ്ഞിരുന്നു.

സിനിമയുടെ പൂർണ്ണത കൈവരിക്കാൻ അങ്ങനെ ഉള്ള ഒരു സീൻ ഉണ്ടായതിൽ തനിക്ക് കുഴപ്പമൊന്നും തോന്നിയില്ലനും. എന്നാൽ ചും ബ ന രംഗം അഭിനയിക്കേണ്ടി വന്നപ്പോൾ ടോവിനോക്ക് അല്പം ചമ്മലുണ്ടായിരുന്നു പക്ഷെ തനിക്ക് ചമ്മൽ ഉണ്ടായില്ലെന്നും താരം കൂട്ടിച്ചേർത്തു.

ഒരു സിനിമക്ക് വേണ്ടി ഒരുപാട് ടേക്കുകൾ എടുക്കേണ്ടി വന്നേക്കാം അതുപോലെയാണ് ഇ രംഗവും. ലി പ് ലോക്ക് രംഗം രണ്ട് റീ ടേക്ക് എടുത്ത ശേഷമാണ് ചിത്രീകരിച്ചതെന്നും, ആ രംഗം ഇത്ര മനോഹരമാക്കിയത് സംവിധായകന്റെ കഴിവാണ്. സിനിമയുടെ ഭാഗമായ ആ രംഗത്തിൽ അഭിനയിച്ചതിൽ ലജ്ജ തോന്നിയില്ലന്നും സംയുക്ത മേനോൻ പറയുന്നു.