പ്രിയതമന്റെ വിയോഗത്തിൽ പൊട്ടിക്കരഞ്ഞു നടി മേഘ്ന: കണ്ണീരോടെ സിനിമാലോകം, വീഡിയോ കാണാം

നടി മേഘ്‌ന രാജിന്റെ ഭർത്താവും കന്നഡ നടനുമായ ചിരഞ്ജീവി സർജയ്ക്ക് കണ്ണീരോടെ വിട പറഞ്ഞിരിക്കുകയാണ് സിനിമാലോകം. എന്നാൽ അദ്ദേഹത്തിന്റെ ഭാര്യയും സിനിമാ താരവുമായ മേഘ്‌ന രാജിന്റെ സങ്കടം കൂടെയുള്ളവരെ പോലും കരയിച്ചിരിക്കുകയാണ്. ഇരുവർക്കും ഒരു കുഞ്ഞു ജനിക്കാറായപ്പോളാണ് ചിരഞ്ജീവിയുടെ പെട്ടെന്നുള്ള വിയോഗം. അദ്ദേഹത്തിന്റെ വ്യാഗത്തിൽ അനുസ്മരണം അറിയിച്ചുകൊണ്ട് മലയാള സിനിമ താരങ്ങളും രംഗത്തെത്തിയിരുന്നു.

പ്രിത്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ, നസ്രിയ, അംബിക, ശ്വേത മേനോൻ എന്നിവരും അദ്ദേഹത്തിനു സമൂഹ മാധ്യമത്തിലൂടെ അനുശോചനം റാഖപ്പെടുത്തിയിരുന്നു. മേഘ്‌നയ്ക്കും കുടുംബത്തിനും ഈ ദുഃഖം താങ്ങാനുള്ള ശക്തി ഉണ്ടാകട്ടെ എന്നായിരുന്നു പ്രിത്വിരാജ് കുറിച്ചത്. മേഘ്‌നയ്ക്ക് ഉണ്ടായ തീരാനഷ്ടത്തിൽ വാക്കുകളില്ലെന്നും പ്രാർത്ഥനയിൽ എപ്പോഴും കൂടെയുണ്ടാകുമെന്നുമായിരുന്നു ശ്വേത മേനോൻ കുറിച്ചത്.

അഭിപ്രായം രേഖപ്പെടുത്തു