നിങ്ങളും ജനിച്ചത് അതിലൂടെയാണ് അശ്ലീല കമന്റിട്ട യുവാവിന് അതേ ഭാഷയിൽ മറുപടി നൽകി മന്ദന കൈയ്യടിച്ച് ആരാധകർ

സോഷ്യൽ മീഡിയയിൽ പല നടിമാരും ഫോട്ടോസും വിശേഷങ്ങളും പങ്കവെക്കുമ്പോൾ അതിന് താഴെ വന്ന് തെറികളും, അശ്ലീല കമന്റും ഇടുന്ന വിരുതന്മാർ സോഷ്യൽ മീഡിയയിൽ ഒരുപാട് ഉണ്ട്. പല നടിമാരും ഇത്തരക്കാരെ ഗൗനിക്കാതെ പോകുമെങ്കിലും ചിലർ ഇവർക്ക് തിരിച്ചു ചൂടൻ മറുപടി കൊടുത്ത് ഇത്തരക്കാരുടെ വാ അടപ്പിക്കാറുണ്ട്.

ഇറാനിൽ നിന്നും ഇന്ത്യൻ സിനിമയിലും മോഡൽ രംഗത്തും സജീവമായ താരമാണ് മന്ദന കരിമി. ബിഗ്‌ബോസ് സീസൺ 9 ൽ രണ്ടാം സ്ഥാനത് എത്തിയ തരം വാർത്തകളിൽ എന്നും ഇടംപിടിക്കാറുമുണ്ട്. എയർ ഹോസ്റ്റസ് ജോലി രാജിവെച്ച് അഭിനയ രംഗത്ത് എത്തി നിരവധി ആരാധകരെ സ്വന്തമാക്കിയ ആളുകൂടിയാണ് മന്ദന കരിമി.

ഭാഗ് ജോണി എന്ന സിനിമയിൽ കൂടിയാണ് നായിക വേഷത്തിൽ എത്തുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ആരാധകർക്ക് വേണ്ടി ഫോട്ടോസും പങ്കുവെക്കാറുണ്ട്. മന്ദന കരിമിയുടെ ഫോട്ടോകൾ മിക്കപ്പോളും വിമർശനങ്ങൾക്കും ഇരയാക്കാറുണ്ട്. ഇപ്പോൾ താൻ പങ്കുവെച്ച ഫോട്ടോക്ക് താഴെ അശ്ലീല കമെന്റിട്ട ആൾക്ക് മറുപടി കൊടുത്ത് വീണ്ടും ശ്രദ്ധയമാവുകയാണ് താരം.

തനിക് സ്തനങ്ങളും യോനിയുമുണ്ടെന്നും, അശ്ലീല കമന്റിടുന്ന ആളുകളുടെ അമ്മമാർക്കും ഇതുണ്ടെന്ന കാര്യം മറക്കരുതെന്നും, നിങ്ങളും യോനി വഴി വന്ന്
സ്തനങ്ങളില്‍ കൂടി പാൽ കുടിച്ച കാര്യം മറക്കരുതെന്നും താരം കൊടുത്ത കമന്റിൽ പറയുന്നു. ഇതിനോടകം തന്നെ മന്ദന കരിമിയുടെ കംമെന്റിന് നിരവധി പേരാണ് പിന്തുണ നൽകുന്നത്.

അഭിപ്രായം രേഖപ്പെടുത്തു