പ്രായം കുറഞ്ഞാൽ മകളാകുമോ.? വിമർശിച്ചവർക്ക് മറുപടിയുമായി ചെമ്പൻ വിനോദ്

മലയാള സിനിമാതാരമായ ചെമ്പൻ വിനോദിന്റെ കല്യാണം നടന്നത് അടുത്തിടെയാണ്. മറിയം എന്നയാളെയാണ് അദ്ദേഹം വിവാഹം ചെയ്തത്. ഇരുവരുടെയും രജിസ്റ്റർ വിവാഹമായിരുന്നു. ചെമ്പൻ വിനോദും മറിയവും തമ്മിൽ 17 വയസ്സിന്റെ വ്യത്യാസമുണ്ടെന്നുള്ളതിന്റെ തുടർന്ന് ഇരുവരുടെയും വിവാഹം കഴിഞ്ഞ ശേഷം ഒരുപാട് പേർ സമൂഹ മാധ്യമങ്ങളിൽ കൂടി രൂക്ഷമായ വിമർശനവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ പ്രായം കുറഞ്ഞാൽ മകളാകുമോ എന്ന് ചോദിച്ചും ചിലർ ചെമ്പൻ വിനോദിനെ അനുകൂലിച്ചും രംഗത്തെത്തിയിരുന്നു. എന്നാൽ മോശം പരാമർശങ്ങക്കെല്ലാം മറുപടിയുമായി ചെമ്പൻ വിനോദ് ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. വനിത മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്. സ്ത്രീയും പുരുഷനും തമ്മിൽ വിവാഹം കഴിക്കുന്നതിനു ഇരുവർക്കും ഇടയിൽ ഇത്ര പ്രായവ്യത്യാസം ആയിരിക്കണമെന്നുള്ള കാര്യത്തിൽ വല്ല നിയമവും ഉണ്ടോയെന്നുള്ള കാര്യം തനിക്കറിയില്ല.

25 വയസ് പ്രായമുള്ള ഒരു പെൺകുട്ടിക്ക് സ്വന്തമായി തീരുമാനമെടുക്കാൻ അറിയില്ലെന്ന് ആരെങ്കിലും പറയുമോ. ഞങ്ങളുടേത് ഒരു പൈങ്കിളി പ്രണയം ആയിരുന്നില്ല. ഞങ്ങൾക്കിടയിലെ സൗഹൃദം വളർന്നു എപ്പോളോ അത് പ്രണയമായി മാറി. ഞങ്ങൾ തമ്മിൽ വിട്ട് പിരിയാൻ ആകില്ലെന്ന് കണ്ടപ്പോൾ വിവാഹം കഴിക്കാൻ തീരുമാനിച്ചു. എന്നാൽ കല്യാണം കഴിഞ്ഞപ്പോൾ ഞങ്ങൾക്കിടയിൽ ആരാണ് ആദ്യം പ്രണയത്തെ കുറിച്ച് പറഞ്ഞതെന്നുള്ള ചോദ്യങ്ങളും ഒരുപാട് ഉയർന്നു വന്നിരുന്നു. എന്നാൽ അതിനെക്കുറിച്ചുള്ള ഒരു ചർച്ച നടത്തിയാൽ അതൊരു കുടുംബ കലഹത്തിലേക്കുള്ള വഴി തെളിയിക്കുമെന്ന് തോന്നിയപ്പോൾ അത് അവിടെ നിർത്തി. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാനും അവളും പെട്ടു. അതാണ് ശരിക്കുമുള്ള സത്യം. ഞങ്ങളുടെ രണ്ടുപേരുടെയും വീട്ടിൽ വന്നു ഈ തീരുമാനങ്ങൾ മാറ്റാനുള്ള ശ്രമങ്ങളും നടന്നിട്ടുണ്ട്.

ഇത്രയും ചെറിയ ഒരു പെണ്ണിനെ ഇത്രേ പ്രായമുള്ള ഒരുവൻ കെട്ടുന്നത് ശരിയാണോ എന്ന ചോദ്യവുമായി പലരും വീട്ടിൽ വന്നിട്ടുണ്ട്. എന്നാൽ അവരോട് എന്റെ അപ്പനും അമ്മയും പറഞ്ഞ ഒരു കാര്യമുണ്ട്. എത്രകാലം അവൻ ഒറ്റയ്ക്ക് ജീവിക്കും..? അവൻ അവന്റെ ഇഷ്ടത്തിന് അനുസരിച്ചു ഉള്ള ഒരാളെ കണ്ടെത്തി കല്യാണം കഴിക്കട്ടെ എന്നായിരുന്നു ചെമ്പൻ വിനോദിന്റെ മാതാപിതാക്കളുടെ ആഗ്രഹം. ആളുകളെ കൊണ്ട് നല്ലത് പറയിപ്പിക്കാൻ നോക്കിയാലും സമൂഹത്തിനു തൃപ്തി യാകില്ല. പക്ഷെ ഞങ്ങൾക്ക് പരസ്പരം തൃപ്തിപെടുത്താൻ സാധിക്കുമെന്നും ചെമ്പൻ വിനോദ് ആഭിമുഖത്തിൽ പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്തു