സിനിമാ നടൻ ആകണമെന്ന് ആഗ്രഹമുണ്ടായിരുന്നില്ല അതിനാൽ അവസരം ചോദിച്ച് നടന്നിട്ടില്ലെന്നും ഷെയ്ൻ നിഗം

മലയാളത്തിൽ യുവ താരങ്ങളിൽ മുൻനിരയിൽ നിൽക്കുന്ന താരമാണ് ഷെയ്ൻ നിഗം. ഒരുപാട് വിമർശങ്ങളും വിവാദങ്ങളും ചെറിയ കാലയളവിൽ തന്നെ ഷെയ്നെ തേടി വന്നിട്ടുണ്ട്. അഭിനയ മികവ് കൊണ്ട് തന്റേതായ അവസരങ്ങൾ സൃഷ്ടിച്ചെടുക്കുന്ന ഒരു നടൻ കൂടിയാണ് ഷെയ്ൻ നിഗം. പ്രിത്വിരാജ് നായകനായ താന്തോന്നി എന്ന ചിത്രത്തിൽ കൂടിയാണ് ഷെയ്‌ൻ സിനിമയിൽ എത്തുന്നത്.

നടനും മിമിക്രി ആർട്ടിസ്റ്റുമായ കലാഭവൻ അഭിയുടെ മകൻ കൂടിയാണ് ഷെയ്ൻ നിഗം. ബാല താരമായി സിനിമയിൽ എത്തിയ താരം പിന്നീട് 2016 ൽ ഇറങ്ങിയ കിസമത്ത് എന്ന സിനിമയിൽ കൂടിയാണ് നായക വേഷത്തിൽ അഭിനയ ജീവിതം തുടങ്ങുന്നത്. ഏത് തരം റോളും വിശ്വസിച്ചു ഏല്പിക്കാമെന്നതാണ് ഷെയിനിൽ സംവിധയകന്മാർ കാണുന്ന ഏറ്റവും നല്ല ഗുണം.

സിനിമയെ വളരെ സീരിയസായി കാണുന്ന താരം ഇപ്പോൾ മനസ്സ് തുറക്കുകയാണ്. സിനിമയിൽ അഭിനയിക്കുമ്പോൾ ഓരോ വേഷങ്ങളും അതിന് പൂർണത ലഭിക്കണമെന്ന ആഗ്രഹത്തോടെയാണ് അഭിനയിക്കുന്നതെന്നും എന്നാൽ ചിലത് കുറച്ചുകൂടി നന്നാക്കമായിരുന്നു എന്ന തോന്നൽ ഉണ്ടാകാറുണ്ടെന്നും എന്നാൽ പിന്നീട് അത് തന്നെയാണ് ശരിയെന്ന് തോന്നുമെന്നും ഷെയ്ൻ നിഗം പറയുന്നു.

അഭിനയിക്കണമെന്ന ആഗ്രഹവുമായി ആരുടെയും അടുത്ത് പോയിട്ടില്ലെന്നും ഒരുപക്ഷെ വളർന്ന വന്ന സാഹചര്യമായത് കൊണ്ടാകാം, കോളേജിൽ പഠിക്കുമ്പോ ഷോർട് ഫിലിമുകൾ ചെയ്തിട്ടുണ്ടെന്നും എന്നാൽ ക്യാമറക്ക് പിന്നിൽ നിന്നുകൊണ്ട് സിനിമയിൽ എത്താൻ ആഗ്രഹിച്ചെന്നും, സിനിമാട്ടോഗ്രാഫറാകാനായിരുന്നു ഇഷ്ടമെന്നും ഷെയിൻ പറയുന്നു.

ഒരു ആഗ്രഹവും നടക്കാതെ പോയില്ലന്നും എല്ലാ ആഗ്രഹങ്ങളും നടക്കുമെന്നും പോസിറ്റിവായി മുന്നോട്ട് നീങ്ങണം അല്ലാതെ സഞ്ചരിച്ചാൽ യാത്രക്ക് തടസ്സം വന്നേക്കാം, ഒന്നിനും വാശി പിടിക്കേണ്ട കാര്യമില്ല എല്ലാം കൃത്യമായി അതിലേക്ക് നമ്മൾ എത്തിച്ചേരും, സിനിമ ചെയ്യുക എന്ന ആഗ്രഹം ഒരു ദിവസം സംഭവിക്കുമെന്നും ഷെയ്ൻ നിഗം കൂട്ടിച്ചേർത്തു.

അഭിപ്രായം രേഖപ്പെടുത്തു