അവസരം ചോദിച്ച് ചെന്നപ്പോൾ രതി മൂർച്ച അഭിനയിച്ച് കാണിക്കാൻ സംവിധായകൻ ആവശ്യപ്പെട്ടു ; തുറന്ന് പറഞ്ഞ് ലക്ഷ്മി റായി

മലയാളത്തിലടക്കം ശ്രദ്ധയമായ വേഷങ്ങൾ ചെയ്ത് ആരാധകരെ സ്വന്തമാക്കിയ താരമാണ് ലക്ഷ്മി റായ്. മലയാളത്തിലെ മുൻനിര നായികയായി അഭിനയിച്ച ലക്ഷ്മി റായ് തമിഴ്, കന്നഡ, തെലുഗ് സിനിമകളിലും അഭിനയിച്ചു ശ്രദ്ധ നേടിയെടുത്തിട്ടുണ്ട്. ജൂലി 2 എന്ന സിനിമയിൽ കൂടി ബോളിവുഡിലും താരം സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

2007 ൽ ഇറങ്ങിയ റോക്ക് ആൻഡ് റോൾ എന്ന സിനിമയിൽ മോഹൻലാലിന്റെ നായികയായി മലയാളത്തിൽ ഇറങ്ങിയ ലക്ഷ്മി റായ്. പിന്നീട് അണ്ണൻ തമ്പി എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെയും നായികയായി എത്തി. നിരവധി സിനിമകളിൽ ഐറ്റം ഡാൻസ്, ഗ്ലാമർ റോളുകൾ എന്നിവയിലും താരം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

പലപ്പോഴായി തുറന്ന് പറച്ചിലിൽ കൂടി ശ്രദ്ധിക്കപ്പെട്ട താരം ജൂലി 2 എന്ന ബോളിവുഡ് സിനിമയിൽ തനിക്ക് നേരിട്ട് ബുദ്ധിമുട്ടുകൾ തുറന്ന് പറഞ്ഞിട്ടുണ്ട്. സിനിമയിൽ ഇപ്പോഴും കാസ്റ്റിംഗ് കൗച്ചുകൾ ഉണ്ടെന്നും എന്നാൽ കുറവ് വന്നിട്ടുണ്ടെന്നും ലക്ഷ്മി റായ് പറയുന്നു. തന്റെ സുഹൃത്തുക്കൾക്ക് പലർക്കും ഇ അവസ്ഥ നേരിടേണ്ടി വന്നിട്ടുണ്ടെന്നും താരം വെളിപ്പെടുത്തുന്നു.

തന്റെ സുഹൃത്തിന് സിനിമയിൽ അഭിനയിക്കാൻ ഉള്ള ആഗ്രഹം കൊണ്ട് ഒരു ഓഡിഷനിൽ പോയെന്നും പക്ഷേ അവിടുന്ന് നേരിടേണ്ടി വന്ന അവസ്ഥ സഹിക്കാൻ കഴിഞ്ഞില്ലെന്നും രതി മൂർച്ച ശബ്ദം അനുകരിക്കാൻ ആവിശ്യപെട്ടെന്നും ലക്ഷ്മി വെളിപ്പെടുത്തുന്നു. ശബ്ദം മാത്രമല്ല അത് അഭിനയിച്ചു കാണിക്കാനും അവളോട് ആവശ്യപെട്ടു. സിനിമയിൽ ക്ലോസായുള്ള രംഗങ്ങൾ അഭിനയിക്കേണ്ടി വന്നേക്കാം പക്ഷേ ഇങ്ങനെയൊക്കെ കഴിവ് കാണിക്കാൻ പറഞ്ഞാൽ അത് ശരിയാകുമോ? അവൾ അവിടെനിന്നും കരഞ്ഞുകൊണ്ട് ഓടിയെന്നും ലക്ഷ്മി പറയുന്നു. ഇ കാരണങ്ങൾ കൊണ്ട് നടിയാകണമെന്ന ആഗ്രഹം അവൾ ഉപേക്ഷിച്ചു.

ഇനി അവൾ സിനിമയിൽ അവസരം തേടി ബോളിവുഡിൽ പോകില്ലെന്നും, സിനിമയിൽ എത്തുന്ന പെൺകുട്ടികളോട് ഡ്രെസ്സുകൾ ഇല്ലാതെ അടിവസ്ത്രം ധരിച്ചു നിർബന്ധിച്ചു നിർത്തിയ സംഭവങ്ങളുമുണ്ടെനും, ഡ്രസ്സിന് അളവ് എടുക്കാനുള്ള രീതിയെന്ന രൂപേണയാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നതെന്നും ലക്ഷ്മി പറയുന്നു. സ്റ്റുഡിയോകളിൽ വെച്ച് ബി ക്കിനി ധരിച്ചു നടക്കേണ്ടി വന്നിട്ടുണ്ട് ഇതിന്റെയൊക്കെ പിന്നിൽ വലിയ ഗ്രൂപ്പുകൾ ഉണ്ട്. പുതുയതായി എത്തുന്ന നടി സംവിധായകാനെ കാണുന്ന പോലെ പലരെയും കാണേണ്ടി വരുമെന്നും ഇത്തരക്കാരെ സംവിധായകൻ പോലും അറിയണമെന്നില്ലെന്നും ലക്ഷ്മി റായ് വ്യക്തമാകുന്നു.

അഭിപ്രായം രേഖപ്പെടുത്തു