സിനിമയിൽ എത്തിയില്ലായിരുന്നെങ്കിൽ രണ്ട് മൂന്ന് കുട്ടികളുടെ അമ്മയായി സുഖമായി കഴിഞ്ഞേനെ ; തുറന്ന് പറഞ്ഞ് കാവ്യാമാധവൻ

മലയാളത്തിൽ മികച്ച വേഷങ്ങൾ ചെയ്തു മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് കാവ്യാ മാധവൻ. കാവ്യാ ചെയ്ത ഏറിയ പങ്കും നാടൻ വേഷങ്ങൾ അണിഞ്ഞ സിനിമകളായിരുന്നു. മലയാള തനിമ നിറഞ്ഞ കാവ്യ ലാൽജോസ് സംവിധാനം ചെയ്ത് ദിലീപ് നായകനായി 1998 ൽ ഇറങ്ങിയ ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ എന്ന സിനിമയിൽ കൂടിയാണ് നായിക വേഷത്തിൽ എത്തുന്നത്.

15 വയസുള്ളപ്പോൾ സിനിമയിൽ നായിക വേഷത്തിൽ എത്തിയ താരത്തിന്റെ ജീവിതത്തെ പറ്റി ഒരുപാട് ഗോസിപ്പുകൾ പ്രചരിച്ചിരുന്നു അതിൽ ഏറ്റവും കൂടുതൽ ചേർത്ത് വായിച്ചിരുന്ന പേരായിരുന്നു ദിലീപിന്റേത്. ദിലീപ് മഞ്ജു വാരിയർ പ്രണയ വിവാഹത്തിന് ശേഷവും ഇരുവരുടെയും പേരിൽ ഗോസിപ്പികൾ പ്രചരിച്ചിരുന്നു.

പിന്നീട് 2009 ൽ കാവ്യ വിവാഹം കഴിച്ചുവെങ്കിലും 2011 ൽ ബന്ധം പിരിഞ്ഞിരുന്നു. ബന്ധം പിരിയാനുള്ള കാരണം ദിലീപുമായുള്ള പ്രണയമാണ് എന്ന് അന്നും വാർത്തകൾ പ്രചരിച്ചിരുന്നു. പിന്നീട് സിനിമയിൽ സജീവമായ താരം ദിലീപിന്റെ വിവാഹ മോചനം ശേഷം 2016 ൽ ഇരുവരും വിവാഹം കഴിക്കുകയായിരുന്നു. കാവ്യ സഹോദരിയെ പോലെയാണ് എന്ന ദിലീപിന്റെ പരാമർശം ചൂണ്ടിക്കാട്ടി പലരും അന്ന് വിമർശനവുമായി രംഗത്ത് വന്നിരുന്നു. പിന്നീട് ഇ വിവാഹതെ അനുകൂലിച്ചും നിരവധി പേര് രംഗത്തും വന്നിരുന്നു.

ഇരുവർക്കും മഹാലക്ഷ്മി എന്ന മകളും കൂടെയുണ്ട്. ഇപ്പോൾ കാവ്യാമാധവൻ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ഒരുപക്ഷെ താൻ സിനിമയിൽ എത്തിയിരുന്നില്ലെങ്കിൽ ഇ സമയം വിവാഹം കഴിഞ്ഞു രണ്ട് മൂന്ന് മക്കളുടെ അമ്മയായി വീട്ടിൽ സുഖമായി കഴിഞ്ഞേനെയെന്നും, ഒരുപക്ഷെ അങ്ങനെ എങ്കിൽ ജോലിക്ക് പോകാതെ കുടുംബം നോക്കി ജീവികുമായിരുന്നു എന്ന് കാവ്യ പറയുന്നു. സിനിമയുമായി തനിക്കോ കുടുംബത്തിനോ ബന്ധമില്ലാതെയിരുന്നിട്ടും സിനിമയിൽ എത്തിയതും പലതും പഠിച്ചതും ഒരു ഭാഗ്യമാണെന്നും താരം കൂട്ടിച്ചേർത്തു.

അഭിപ്രായം രേഖപ്പെടുത്തു