ആദ്യ ഭർത്താവിന്റെ വീട്ടിൽ നിന്നാണ് മദ്യപാനം ശീലമാക്കുന്നത് മകളെ സിനിമാ നടി ആകില്ല ; തുറന്ന് പറഞ്ഞ് ഊർവ്വശി

മലയാളത്തിൽ ഒരു ലേഡി സൂപ്പർ സ്റ്റാർ എന്ന് ഉയർത്തി കാണിക്കാവുന്ന താരമാണ് ഉർവശി. നിരവധി സിനിമകളിൽ അഭിനയിച്ച താരം മലയാളത്തിലെ എല്ലാ സൂപ്പർ സ്റ്റാറുകളുടെയും നായികയായി അഭിനയിച്ചിട്ടുണ്ട്. നായിക വേഷത്തിൽ തന്റേതായ സ്ഥാനം മലയാള സിനിമയിൽ ഉറപ്പിച്ചെടുത്ത നടി കൂടിയാണ് ഉർവശി.

സിനിമയിൽ സജീവമായ മനോജ്‌ കെ ജയനുമായി പ്രണയത്തിലായ താരം പിന്നീട് വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തിൽ നിന്നും വിട്ടുനിന്നിരുന്നു എന്നാൽ മനോജ്‌ കെ ജയനുമായുള്ള ബന്ധം വേർപെടുത്തിയ ശേഷം വീണ്ടും സിനിമയിൽ തിരിച്ചെത്തിയ താരം അമ്മ വേഷങ്ങളിലും മറ്റും സജീവമാണ്. ഇപ്പോൾ തന്റെ മദ്യപാനത്തെ കുറിച്ചും മകളെ പറ്റിയും ഉർവശി മനസ്സ് തുറക്കുകയാണ്.

തന്റെ മകൾ കുഞ്ഞാറ്റയെ സിനിമയിൽ അഭിനയിക്കാൻ വിടില്ലന്നും താൻ സിനിമയിൽ എത്തിയത് ഇതിനോടുള്ള ഇഷ്ടംകൊണ്ടല്ല അത്കൊണ്ട് മകളും സിനിമയിൽ എത്തുന്നതിനോട് താല്പര്യമില്ലന്നാണ് താരം പറയുന്നത്. തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ എല്ലാം ആത്മകഥയിൽ തുറന്ന് എഴുതുമെന്നും ഉർവശി പറയുന്നു.

മദ്യപാനം ശീലം തുടക്കത്തിൽ ഉണ്ടായിരുന്നില്ലെന്നും വിവാഹത്തിന് ശേഷമാണ് തുടങ്ങിയതെന്നും താരം പറയുന്നു. മനോജ്‌ കെ ജയന്റെ വീട്ടിൽ എല്ലാവരും ഒരുമിച്ചിരിരുന്നാണ് മദ്യപാപ്പിക്കാറുള്ളത് അങ്ങനെയാണ് ഇ ശീലം തുടങ്ങിയത്, അനുഭവിച്ച കാര്യങ്ങൾ എല്ലാം തന്റെ ആത്മകഥയിൽ തുറന്ന് എഴുത്തുമെന്നും ഉർവശി കൂട്ടിച്ചേർത്തു.