പുരുഷന് മാത്രം ഉയർന്ന ശബളം നൽകുന്നതിന് എതിരെ ഉയർന്നു വരുന്ന ശബ്ദമാണ് ഫെമിനിസം ; നിമിഷ സജയൻ

മികച്ച അഭിനയത്തിൽ കൂടി മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് നിമിഷ സജയൻ, അഭിനയിക്കുന്ന വേഷങ്ങളിൽ എല്ലാം തന്റേതായ അഭിനയ മികവ് പുറത്തെടുക്കാറുമുണ്ട്. തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിൽ കൂടിയാണ് നിമിഷ അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. ആദ്യ ചിത്രത്തിലെ അഭിനയത്തിന് ഒരുപാട് അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ താരത്തിന് ഒരു കുപ്രസിദ്ധ പയ്യൻ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥന സർക്കാരിന്റെ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

സിനിമയിൽ ഇപ്പോളും പുരുഷന്മാർക്ക് ഉയർന്ന ശമ്പളവും സ്ത്രീ കഥാപാത്രങ്ങൾക്ക് ശമ്പളവും കുറവുമെണെന്നും ഇത്തരം കാര്യങ്ങൾക്ക് സ്ത്രീകൾക്ക് സമത്വം വേണമെന്നും താരം ആവിശ്യപെടുന്നു. എന്നാൽ സിനിമ ജീവിതത്തിൽ തനിക്ക് ഇതുവരെ ഒരു മോശം അനുഭവം നേരിടേണ്ടി വന്നിട്ടില്ലെന്നും ഡബ്ല്യൂസിസി പോലെയുള്ള സംഘടനകൾ കാരണം സ്ത്രീകൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ കുറവ് വന്നിട്ടുണ്ടെന്നും നിമിഷ പറയുന്നു.

സ്ത്രീ സംഘടനകൾ ഉയർന്നുവന്നത് കൊണ്ട് സ്ത്രീകളോട് മോശമായി പെരുമാറുന്നവർക്ക് പേടിയുണ്ടായിട്ടുണ്ടെന്നും ഇങ്ങനെ ഒരു സംഘടന ഉയർന്നുവന്നതിൽ സന്തോഷമുണ്ടെന്നും നിമിഷ പങ്കുവെക്കുന്നു. പുരുഷന് മാത്രം ഉയർന്ന ശബളം നൽകുന്നതിന് എതിരെ ഉയർന്നു വരുന്ന ശബ്ദമാണ് ഫെമിനിസമെന്നും താരം കൂട്ടിച്ചേർത്തു.