അന്ന് കണ്ട ആ നന്മ അദ്ദേഹത്തിൽ എന്നും ഉണ്ടായിരുന്നു, 25 വർഷം മുൻപുള്ള അനുഭവം പങ്കുവെച്ചു രാഹുൽ ഈശ്വർ

ഇന്ന് 61 മത്തെ പിറന്നാൾ ആഘോഷിക്കുന്ന ആക്ഷൻ ഹീറോ സുരേഷ് ഗോപിയെ 25 വർഷം മുൻപ് ചെയ്ത അനുഭവം പങ്കുവെച്ചിരിക്കുകയാണ് രാഹുൽ ഈശ്വർ. കമ്മീഷണർ സിനിമ പുറത്തിറങ്ങിയ സമയത്ത് വെള്ളിനക്ഷത്രം വാരികയ്ക്ക് വേണ്ടിയാണ് അഭിമുഖം നടത്തിയത്. അന്നത്തെ ഓർമ്മകൾ രാഹുൽ ഈശ്വർ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചിരിക്കുകയാണ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം…

Happy Birthday സുരേഷേട്ടാ Suresh Gopi – 25 വർഷം മുൻപ് 1995 – കമ്മീഷണർ ഭരത്ചന്ദ്രൻ IPS മായി ഇന്റർവ്യൂ. #throwback ശ്രീ സുരേഷ് ഗോപിയുമായുള്ള interview 1994-95. തിരുവനതപുരം ടെക്നോപാർക് ആയിരുന്നു ഷൂട്ടിംഗ് ലൊക്കേഷൻ. ഞാൻ സ്കൂളിൽ പഠിക്കുന്നു. Rising Super Star SURESH GOPI എന്ന മെഗാ നടനുമായി അഭിമുഖം നടത്താൻ വെള്ളിനക്ഷത്രം എന്ന വാരികയ്ക്ക് വേണ്ടി ചെല്ലുന്നു. 1994 കമ്മിഷണർ ലെ ഭരത്ചന്ദ്രൻ IPS നെ നേരിട്ട് ആദ്യമായി കണ്ടപ്പോൾ മുട്ട് വിറച്ചു, പഠിച്ചു വച്ച ചോദ്യങ്ങൾ മറന്നു പോയി. ‘സുരേഷ് ഗോപി സർ’ എന്നാണ് വിളിച്ചത്. വളരെ ചിരിച്ചു എന്നോട് അദ്ദേഹം ചോദിച്ചു, ഞാൻ മോനെ സ്കൂളിൽ എന്തെങ്കിലും പഠിപ്പിച്ചിട്ടുണ്ടോ ? സർ വിളി ഒന്നും വേണ്ട, എന്ന ചേട്ടാ എന്ന് വിളിച്ചോളൂ. അന്ന് കണ്ട ആ നന്മ അദ്ദേഹത്തിൽ എന്നും ഉണ്ടായിരുന്നു. ശബരിമല വിഷയത്തിൽ ജയിലിൽ കിടന്നപ്പോഴും ആദ്യം കാണാൻ എത്തിയതും ഈ നന്മയുള്ള മനുഷ്യനാണ്.

ഒരു പക്ഷെ നമ്മുക്ക് ജീവിതത്തിൽ നേരിട്ട് കാണാവുന്ന ഏറ്റവും ഹൃദയത്തിൽ നിന്ന് സംസാരിക്കുന്ന കേരളീയൻ ശ്രീ സുരേഷ് ഗോപി. താര ജാടകൾ ഇല്ലാതെ എല്ലാ സഹജീവികളോടും സ്നേഹവും സൗഹാർദവും ഉള്ള നല്ല മലയാളി.

അഭിപ്രായം രേഖപ്പെടുത്തു