കല്പണിക്കാരനിൽ നിന്ന് സിനിമയിലേക്ക് അതിനിടെ പ്രണയവും വിവാഹവും ; സിനിമാ താരം ഹരീഷ് കണാരൻ പറയുന്നു

കോമഡി വേഷങ്ങളിൽ കൂടി പ്രേക്ഷകർക്ക് പരിചിതനായ താരമാണ് ഹരീഷ് കണാരൻ. മിമിക്രി സ്റ്റേജ് ഷോ കലാകാരനായ ഹരീഷ് കുറച്ചു കാലം കൊണ്ടാണ് തന്റേതായ സംസാര ശൈലി കൊണ്ട് സിനിമയിൽ ശ്രദ്ധിക്കപെട്ടത്. നിരവധി സിനിമകളിൽ അഭിനയിച്ച താരം ഇപ്പോൾ കുടുംബ ജീവിതത്തെ പറ്റി മനസ്സ് തുറക്കുകയാണ്.

സിനിമയിൽ എത്തുന്നതിന് മുൻപ് വേറെ ഒരുപാട് ജോലികൾ ചെയ്തിട്ടുണ്ടെന്നും ഓട്ടോ ഡ്രൈവർ, കൽപണി, തിയേറ്റർ ഓപ്പറേറ്റർ തുടങ്ങിയ ജോലികൾ ചെയ്ത് മുന്നോട്ട് പോകുന്ന വഴിയിലാണ് സിനിമയിൽ അവസരം ലഭിക്കുന്നത്. ജോലി ചെയ്യുന്ന അവസരത്തിലാണ് പഠിക്കണമെന്ന് തോന്നിയതെന്നും പിന്നീട് കോഴിക്കോട് ടാഗോർ ട്യൂഷൻ സെന്ററിൽ പഠിക്കാൻ പോയെന്നും ഹരീഷ് പറയുന്നു.

പഠിക്കാൻ പോയ സമയത്താണ് പാട്ടുകാരി കൂടിയായ സന്ധ്യയെ കാണുന്നതെന്നും പിന്നീട് 10 വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹം കഴിച്ചത്, വിവാഹത്തിന് ശേഷം തന്റെ തല വര മാറിയെന്നും ഹരീഷ് പറയുന്നു. താൻ പഠിച്ച ഇടത്ത് തന്നെയാണ് സന്ധ്യയും എത്തിയതെന്നും തനിക്ക് ഇഷ്ടം തോന്നി 5 മാസത്തിൽ കൂടുതൽ പുറകെ നടന്നെന്നും ഹരീഷ് വ്യക്തമാകുന്നു.

ട്യൂഷൻ പഠിക്കാൻ പോയതെങ്കിലും അത് നടന്നില്ലെന്നും പിന്നീട് എസ്എസ്എൽസി ജയിക്കണം അല്ലെങ്കിൽ സന്ധ്യയെ വിവാഹം കഴിക്കണമെന്ന വാശി ഉണ്ടായെന്നും എന്നാൽ രണ്ടാമത്തെ ആഗ്രഹമാണ് നടന്നതെന്നും ഹരീഷ് കൂട്ടിച്ചേർത്തു. ഉത്സവ സീസണിൽ ഒരു മാസം 8 പരിപാടി എങ്കിലും കാണുമെന്നും അല്ലാത്ത സമയത്ത് പൈന്റിങ്ങിന് പോയാണ് ജീവിച്ചതെന്നും ഹരീഷ് പറയുന്നു.

പിന്നീട് ഒരുപാട് അവസരങ്ങൾ മിമിക്രി രംഗത്ത് ലഭിച്ചെന്നും മാസം മുപ്പത് പരിപാടിയിൽ കൂടുതൽ ചെയ്ത് തുടങ്ങിയപ്പോളാണ് വിവാഹം കഴിച്ചത് സീസണില്ലാത്ത സന്ധ്യയുടെ വരുമാനത്തിലാണ് ജീവിച്ചത്. താൻ ദിലീപേട്ടന്റെ കടുത്ത ആരാധകനാണെന്നും ചെറുപ്പക്കാലത്ത് കൂടുതലും ദിലീപ് സിനിമകളാണ് കൂടുതലും കണ്ടതെന്നും താരം പറയുന്നു.

അഭിപ്രായം രേഖപ്പെടുത്തു