താനും മകൾ മോനിഷയും ഓജോബോർഡ് കളിക്കുകയും സ്ഥിരമായി ആത്മാക്കളോട് സംസാരിക്കുകയും ചെയ്തിട്ടുണ്ട് വെളിപ്പെടുത്തലുമായി ശ്രീദേവി

മലയാള സിനിമക്ക് വർഷങ്ങൾക്ക് മുൻപ് നഷ്ടപെട്ട നടിയാണ് മോനിഷ. കുറച്ചു സിനിമകൾ കൊണ്ട് ഒരുപാട് ആരാധകരെ സ്വന്തമാക്കിയ താരത്തിന്റെ വിയോഗം എന്നും സിനിമ ലോകത്തിന് നഷ്ടമാണ്. 15 വയസ്സ് ഉള്ളപ്പോൾ സിനിമയിൽ ശ്രദ്ധയ വേഷം ചെയ്താണ് താരം പ്രേക്ഷകർക്ക് പരിചിതയായത്. നഖക്ഷതങ്ങൾ എന്ന സിനിമയിൽ അരങ്ങേറിയ താരത്തിന് ഇ സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചിരുന്നു.

മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും താരം അഭിനയിച്ചിട്ടുണ്ട്. അധിപൻ, ഋതുഭേദം, ആര്യൻ, പെരുന്തച്ചൻ, കമലദളം തുടങ്ങിയവ താരത്തിന്റെ മികച്ച ചിത്രങ്ങളാണ് എന്നാൽ ചെപ്പടി വിദ്യ എന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നതിന്റെ ഇടക്ക് മോനിഷയുടെ അപ്രതീക്ഷിത മരണം സിനിമ ലോകത്തിന് തന്നെ ഞെട്ടൽ സമ്മാനിച്ചിരിന്നു. 21 വയസ് ഉള്ളപ്പോളാണ് താരം മരണപ്പെട്ടത്.

ചെപ്പടി വിദ്യ എന്ന സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് അമ്മക്ക് ഒപ്പം കാറിൽ യാത്ര ചെയ്യുന്ന വഴിക്കാണ് മറ്റൊരു വണ്ടിയുമായി കൂട്ടിയിടിച്ചു അപടകം നടക്കുന്നത്. അപകടത്തിൽ പരിക്കേറ്റ മോനിഷയുടെ അമ്മ ശ്രീദേവി രക്ഷപെട്ടെങ്കിലും തലച്ചോറിന് ഗുരുതര പരിക്കേറ്റതിനെ തുടർന്ന് മോനിക്ഷ സംഭാവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു. ഇപ്പോൾ മോനിഷയുടെ അമ്മയും സിനിമ സീരിയൽ നടിയുമായ ശ്രീദേവി മകളുമായി ഉള്ള ഓർമ്മകൾ പങ്കുവെക്കുകയാണ്. മോനിഷയും താനും ചെറുപ്പകാലത് സ്ഥിരമായി ഓജോ ബോർഡ് കളിക്കുമായിരുവെന്നും മോനിഷ ഓജോ ബോർഡിൽ കളിക്കുമ്പോൾ അതിലേ കോയിൻ അക്ഷരങ്ങളിലേക്ക് നീങ്ങുന്നത് പതിവായിരുന്നുവെന്നും ഇതിനാൽ അതിൽ സത്യമുണ്ടോ എന്ന് തനിക്ക് അറിയിലായിരുന്നുവെന്നും ശ്രീദേവി പറയുന്നു.

അഭിപ്രായം രേഖപ്പെടുത്തു