മോൾ മരിച്ചപ്പോൾ ഇന്ദ്രൻസ് തുന്നിയ തുണി പുതപ്പിച്ചാണ് മകളെ ഞാൻ അടക്കം ചെയ്തത് മനസ്സ് തുറന്ന് സുരേഷ് ഗോപി

മലയാള സിനിമയിലെ സൂപ്പർ സ്റ്റാറുകളിൽ ഒരാളാണ് സുരേഷ് ഗോപി. നടനായും, വില്ലനായും, സഹനടനായും സിനിമയിൽ തിളങ്ങി നിൽക്കുന്ന താരം ഇടക്കാലത്ത് സിനിമയിൽ നിന്നും വീട്ടുനിന്നങ്കിലും വരനെ ആവിശ്യമുണ്ട് എന്ന ചിത്രത്തിൽ കൂടി ഗംഭീര വരവാണ് താരം നടത്തിയിരിക്കുന്നത്. അറുപത്തിയൊന്നാം പിറന്നാൾ ആഘോഷിക്കുന്ന സുരേഷ് ഗോപിക്ക് ആശംസകൾ അറിയിച്ചു നിരവധി പേരാണ് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. ഇപ്പോൾ സുരേഷ് ഗോപി പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

തനിക്ക് ഏറ്റവും ഇഷ്ടമുള്ള നിറം മഞ്ഞയായിരുന്നുവെന്നും അങ്ങനെയുള്ള ആ ഷർട്ടിന്റെ ചൂടേറ്റാണ് മകൾ അന്ത്യവിശ്രമം കൊള്ളുന്നതെന്നും ഉത്സവമേളം എന്ന ചിത്രത്തിൽ തനിക്ക് വേണ്ടി ഇന്ദ്രൻസ് തുന്നിയ ഷർട്ട്‌ ഒരുപാട് ഇഷ്ടമായത് കൊണ്ട് അദ്ദേഹത്തോട് ഷൂട്ടിംഗ് കഴിയുന്ന ദിവസം ചോദിച്ചു വാങ്ങുകയായിരുന്നുവെന്നും താരം പറയുന്നു. തനിക്ക് മഞ്ഞ ഷർട്ടിനോടുള്ള സ്നേഹം മനസിലാക്കി ഒരു സമയത്ത് മഞ്ഞൻ എന്നാണ് തന്നെ മമ്മൂട്ടി അടക്കമുള്ളവർ വിളിച്ചിരുന്നതെന്നും സുരേഷ് ഗോപി പറയുന്നു.

കാർ അപകടത്തിൽ മകൾ ലക്ഷ്‌മി മരിക്കുമ്പോൾ താൻ മഞ്ഞ ഷർട്ടായിരുന്നു ഇട്ടിരുന്നതെന്നും ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ നേരവും ആ മഞ്ഞ ഷർട്ട്‌ തന്നെയിരുന്നു. അപകടത്തിൽ അവളുടെ ജീവൻ നഷ്ടപ്പെട്ടപ്പോൾ അവളുടെ ആ ഡ്രെസ്സിൽ പുതപ്പിച്ചാണ് അടക്കിയതെന്നും കാരണം അവൾക്കും തനിക്കും ആ ഷർട്ട്‌ അത്രത്തോളം പ്രിയപ്പെട്ടതായിരുന്നു അതിന്റെ ചൂടേറ്റാണ് മകൾ അന്ത്യവിശ്രമം കൊള്ളുന്നതെന്ന് താരം വികാരനിർഭരനായി പറഞ്ഞത്.

അഭിപ്രായം രേഖപ്പെടുത്തു