ഷംന കാസീം നിരന്തരം ഫോണിൽ വിളിച്ചതിനാലാണ് വീട്ടിൽ ചെന്നതെന്ന് പ്രതികളുടെ മൊഴി ; കാൾ ലിസ്റ്റ് പരിശോധിക്കാനും ആവിശ്യം

ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചവർക്ക് എതിരെ പരാതികളുമായി കൂടുതൽ യുവതികൾ രംഗത്ത്. വിവാഹ ആലോചന എന്ന പേരിൽ ഷംനയുടെ വീട്ടിൽ എത്തുകയും ദൃശ്യങ്ങൾ പകർത്തിയ ശേഷം പണം തട്ടാൻ ശ്രമിച്ച മുഴുവൻ പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തതിന്റെ പിന്നാലെയാണ് പരാതികൾ ഉയർന്നു വരുന്നത്. ടിക് ടോക് താരമാണ് വരൻ എന്ന രീതിയിലാണ് ഇവർ പലയിടത്തും തട്ടിപ്പ് നടത്തി വരുന്നത്.

ആലപ്പുഴയിലെ മോഡൽ, കൊച്ചിയിലെ സീരിയൽ താരം, ഇവന്റ് മാനേജ്മെന്റ് ജീവനകാരി തുടങ്ങി നിരവധി പരാതികളാണ് ഇവർക്ക് എതിരെ ഇന്നലെ പൊലീസിന് ലഭിച്ചത്. ചിലരുടെയും മാലയും പണവും ഇവർക്ക് കൈകലാക്കിയെന്നും പരാതിയിൽ പറയുന്നു. എന്നാൽ ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചിട്ടില്ലെന്നും ഇവർ നിരന്തരമായി ഫോൺ വിളിച്ചു വരാൻ ആവിശ്യപ്പെടുന്നത് കൊണ്ടാണ് വന്നതെന്നും സംശയമുണ്ടങ്കിൽ കാൾ ലിസ്റ്റ് പരിശോധിക്കാമെന്നും പ്രതികളിൽ ഒരാരാളായ റഫീഖ് മാധ്യമങ്ങളോട് പറഞ്ഞു.

ഷംനയുടെ വരന്റെ അച്ഛനായി എത്തിയ അബുബക്കറാണ് ഏറ്റവും ഒടുവിൽ പോലീസ് പിടിയിലായത്. ഷംന കാസിമിനെ പരിചയപ്പെടാനാണ് ശ്രമിച്ചതെന്നും ഇവർ പറയുന്നു. എന്നാൽ ഇവർക് എതിരെ നൽകിയ പരാതി പിൻവലിക്കാൻ പല ഭാഗത്ത്‌ നിന്നും സമ്മർദ്ദമുണ്ടെന്ന് മോഡലായ യുവതി മാധ്യമങ്ങളോട് പറഞ്ഞു ഇവർ സ്വർണം കടത്താൻ തന്നോട് ആവിശ്യപ്പെട്ടിട്ടുണ്ടെന്നും പിന്നിൽ വലിയ സംഘമുണ്ടെന്നും യുവതി വെളിപ്പെടുത്തുന്നു. എന്നാൽ തട്ടിപ്പിന് ഇരയാവർക്ക് എന്തെങ്കിലും തരത്തിൽ ഭീഷണിയുണ്ടെങ്കിൽ പോലീസ് സുരക്ഷ ഒരുക്കുമെന്ന് ഡിസിപി പൂങ്കുഴലി പ്രതികരിച്ചു.

അഭിപ്രായം രേഖപ്പെടുത്തു