ലാലേട്ടന്റെ ഭാര്യ വേഷം ചെയ്യാൻ അവസരം കിട്ടിയിട്ടും വേണ്ടെന്ന് വച്ചതിന്റെ കാരണം തുറന്ന് പറഞ്ഞ് അനുശ്രീ

ഡയമണ്ട് നെക്ലെയ്‌സ് എന്ന സിനിമയിൽ കൂടി മലയാളികൾക്ക് ലഭിച്ച നടിയാണ് അനുശ്രീ. ലാൽ ജോസ് സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ നായകനായി എത്തിയ സിനിമയിൽ നായിക വേഷത്തിൽ തിളങ്ങിയ താരം പിന്നീട് മലയാളത്തിൽ നിരവധി ചിത്രങ്ങളിലാണ് നായിക വേഷത്തിൽ എത്തിയത്. നായികയായും സഹനടിയായും തിളങ്ങിയ താരത്തിനെ സൂര്യ ടീവി സംപ്രേഷണം ചെയ്ത വിവൽ ആക്റ്റീവ് ഫെയർ ബിഗ് ബ്രേക്ക്‌ എന്ന റിയാലിറ്റി ഷോയിൽ കൂടി ലാൽജോസാണ്‌ കണ്ടെത്തിയത്.

നല്ല കഥകൾ മാത്രം തിരഞ്ഞെടുക്കന്ന താരത്തിന്റെ ഇതിഹാസ, മഹേഷിന്റെ പ്രതികാരം, ഒപ്പം തുടങ്ങിയ സിനിമകളിലെ അഭിനയം ഏറെ പ്രശംസകൾ നേടികൊടുത്തിരുന്നു. സിനിമയിലെ പോലെ തന്നെ സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ലോക്ക് ഡൌൺ വിശേഷങ്ങൾ പങ്കുവെച്ചുള്ള അനുശ്രീയുടെ ഫോട്ടോസ് ഇതിനോടകം തന്നെ വൈറലായി മാറി കഴിഞ്ഞിരിക്കുകയാണ്. ഇപ്പോൾ 100 കോടി ക്ലബ്ബിൽ കേറിയ പുലി മുരുകനിൽ അവസരം കിട്ടിയിട്ടും പിന്മാറിയ കാര്യം താരം വെളിപ്പെടുത്തുകയാണ്.

സിനിമയിൽ മോഹൻലാലിന്റെ ഭാര്യയായ മൈന എന്ന കഥാപാത്രം ചെയ്യേണ്ടത് താനായിരുന്നുവെന്നും എന്നാൽ ഒരു സർജറി കഴിഞ്ഞു വിശ്രമത്തിലായിരുന്നത് കൊണ്ട് സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞിരുനില്ലന്നും സിനിമയിൽ ഓട്ടവും ചാട്ടവുമൊക്കെ ഉണ്ടെന്ന് അറിഞ്ഞപ്പോളാണ് പിന്മാറിയത് എന്നാൽ അതിന്റെ ഷൂട്ടിംഗ് തുടങ്ങാൻ വൈകിയെന്നും താരം പറയുന്നു. പിന്നീട് ആ സിനിമയിൽ ഭാഗമാകാൻ കഴിഞ്ഞില്ലലോ എന്ന് ഓർത്ത് വിഷമിക്കേണ്ടി വന്നെന്നും താരം കൂട്ടിച്ചേർത്തു.

അഭിപ്രായം രേഖപ്പെടുത്തു