അലി അക്ബറിന്റെ 1921 ന് ക്യാമറ ചെയ്യുന്നത് മേജർ രവിയുടെ മകൻ, പൂർണ പിന്തുണയുമായി മേജർ രവിയും

1921 മലബാർ കലാ-പത്തെ മഹത്വവൽക്കരിച്ചു കൊണ്ട് ആഷിഖ് അബു പ്രിത്വിരാജ് കൂട്ടുകെട്ടിൽ അണിയറയിൽ ഒരുങ്ങുന്ന വാരിയൻകുന്നൻ സിനിമയ്ക്ക് പിന്നാലെ സംവിധായകൻ അലി അക്ബറും മലബാർ കലാപത്തെ ആസ്പദമാക്കി പുതിയ ചിത്രമുണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. പൊതുജന പങ്കാളിത്തത്തോടെ 1921 എന്ന സിനിമ നിർമ്മിക്കാനാണ് തീരുമാനം. എന്നാൽ ഏറ്റവുമൊടുവിൽ കേൾക്കുന്നത് സിനിമയ്ക്കും അലി അക്ബറിനും പൂർണ്ണ പിന്തുണയുമായി പ്രഖ്യാപിച്ചിരുന്നു. പൊതുജന പങ്കാളിത്തത്തോടെ 1921 എന്ന സിനിമ നിർമ്മിക്കാനാണ് തീരുമാനം.

ഏറ്റവുമൊടുവിൽ കേൾക്കുന്നത് സിനിമയ്ക്കും അലി അക്ബറിനും പൂർണ്ണ പിന്തുണയുമായി സം സംവിധയകനായ മേജർ രവിയും രംഗത്തെത്തുന്നു എന്നുള്ളതാണ്. കൂടാതെ ക്യാമറ വിദഗ്ധനും നടനുമായ അദ്ദേഹത്തിന്റെ മകൻ അർജുൻ രവിയുടെയും പൂർണ്ണ പിന്തുണയും സഹകരണവും പടത്തിനുണ്ടാകുമെന്നാണ് മേജർ രവി പറയുന്നത്. വാരിയൻകുന്നൻ സിനിമയ്ക്ക് ബദലായി 1921 എന്ന പേരിൽ അലി അക്ബർ സിനിമ പ്രഖ്യാപിച്ചതോടെ വ-ധഭീ-ഷണിയും ഉയർന്നു വരുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവിലൂടെ അലി അക്ബർ പറഞ്ഞു. എന്നെ കുറെപേർ കൊല്ലാൻ വരുന്നുണ്ട്. ഇനി എന്നെ കൊന്നു എന്ന് തന്നെ വിചാരിക്കുക, ഈ സിനിമയില്ലാതെ പോകുകയില്ല, ഈ സിനിമയുണ്ടാകും, ശക്തമായുണ്ടാകും, എന്റെ ഫോട്ടോ വെച്ചിട്ടുണ്ടാകും മുന്നിൽ, അതിനാൽ ഭയമില്ല സത്യത്തിന്റെ കൂടെയാണ് സഞ്ചരിക്കുന്നത്. എഴുതപ്പെട്ട ചരിത്രത്തിന്റെയും ജീവിച്ചിരിക്കുന്ന സാക്ഷ്യപത്രത്തിന്റെയും കൂടിയാവും ഞാനും പോകുക, എന്നും അദ്ദേഹം ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞു.

സിനിമ ചിത്രീകരിക്കുന്നതിനായി തുക ആളുകൾക്ക് സംഭാവന ചെയ്യുന്നതിന് വേണ്ടി ബാങ്ക് അകൗണ്ട് വിവരങ്ങളും അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. കൂടാതെ ലഭിച്ച തുകയുടെ വിവരങ്ങളും അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ പുരത്ത് വിടുകയും ചെയ്തിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു