സംവിധായകൻ ഒരുപാട് നിർബന്ധിച്ചപ്പോൾ ആ ഡ്രസ്സ് ധരിക്കേണ്ടി വന്നു ഇനി അത്തരത്തിലുള്ള വേഷം ചെയ്യില്ല ; സായി പല്ലവി പറയുന്നു

പ്രേമം എന്ന ഒറ്റ ചിത്രത്തിൽ കൂടി പ്രേക്ഷകർ ശ്രദ്ധിച്ച നടിയാണ് സായി പല്ലവി. യുവാക്കൾക്ക് ഇടയിൽ തരംഗമായി മാറിയ സായി പല്ലവി ഇപ്പോൾ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷ ചിത്രങ്ങളിലും തിളങ്ങി നിൽക്കുകയാണ്. അഭിനയത്തിന് പുറമെ നർത്തകി കൂടിയാണ് സായി പല്ലവി. സിനിമകൾ തിരഞ്ഞെടുക്കുമ്പോൾ ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ കഴിയില്ലെന്നും അങ്ങനെയുള്ള സിനിമയിൽ അഭിനയിക്കില്ലെന്നും താരം നേരത്തെ പറഞ്ഞത് ചർച്ചയായി മാറിയിരുന്നു.

കുടുംബത്തിന് ഒപ്പം സിനിമ കാണുമ്പോൾ തല കുനിഞ്ഞു വെച്ച് ഇരുന്നു സിനിമ കാണാൻ താല്പര്യമില്ലന്നും സായി വ്യക്തമാകുന്നു. ഫിദ എന്ന തെലുങ്ക് സിനിമക്ക് വേണ്ടി ഒരിക്കൽ സ്ലീവ് ലെസ്സ് ടോപ് ധരിക്കേണ്ടി വന്നെന്നും ഒന്നിൽ കൂടുതൽ ആ രംഗങ്ങളിൽ ആ രീതിയിൽ വേഷം ധരിക്കേണ്ടി വന്നു. പക്ഷേ അത് ആ സിനിമക്ക് ഒഴിച്ച് കൂടാൻ പറ്റാത്തതായിരുന്നുവെന്നും സായി വ്യക്തമാക്കി.

അത്തരം വേഷങ്ങൾ ധരിക്കാൻ തനിക്ക് കഴിയില്ലെന്നും ആ കാര്യം സംവിധായകനോടും പറഞ്ഞിരുന്നു. ഒരുപാട് നിർബന്ധിച്ചാണ് അദ്ദേഹം ആ ഡ്രസ്സ്‌ ഇടാൻ തന്നെ സമ്മതിപ്പിച്ചതെന്നും എന്നാൽ ഇനി ആ വേഷങ്ങൾ ധരിക്കില്ല, നടൻ പെണ്കുട്ടിയല്ല താൻ എന്ന് നായകനെ ബോധിപ്പിക്കുന്ന ഒരു സീനിന് വേണ്ടിയാണ് അങ്ങനെ ചെയ്തതെന്നും അത്തരം വേഷങ്ങൾ ധരിച്ചാൽ തന്റെ ശ്രദ്ധ അഭിനയത്തിൽ നിന്നും നഷ്ടമാകുമെന്നും താരം കൂട്ടിച്ചേത്തു