മോഹൻലാലിന് പഴയ കാര്യങ്ങളൊക്കെ നല്ല ഓർമയാണ് നമ്മൾ മറന്ന് പോയാലും ലാൽ മറക്കില്ല ; മോഹൻലാലുമായുള്ള അനുഭവം പങ്കുവെച്ച് ശ്രീജയ

മലയാള സിനിമയിൽ തിളങ്ങി നിന്ന താരമാണ് ശ്രീജയ. കലാമണ്ഡലം എന്ന സിനിമയിൽ കൂടി അരങ്ങേറിയ താരം പിന്നീട് നിരവധി സിനിമകളിലാണ് അഭിനയിച്ചത്. ലേലം, അയാൾ കഥ എഴുതുകയാണ്, സമ്മർ ഇൻ ബത്‌ലഹേം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച താരം വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടുനിന്നിരുന്നു. പിന്നീട് 14 വർഷത്തിന് ശേഷം അഭിനയ ജീവിതത്തിലേക്ക് അവതാരം എന്ന ദിലീപ് ചിത്രത്തിൽ കൂടി തിരിച്ചെത്തിയിരുന്നു.

അഭിനയത്തിന് പുറമെ നല്ലൊരു നർത്തകി കൂടിയായ താരം അരവിന്ദന്റെ അതിഥികൾ, മോഹൻലാൽ ചിത്രം ഒടിയൻ എന്നീ സിനിമകളിലും തിരിച്ചുവരവിൽ അഭിനയിച്ചിട്ടുണ്ട്. മോഹൻലാലിന് ഒപ്പം വർഷങ്ങൾക്ക് ശേഷം അഭിനയിച്ച അനുഭവം താരം ഇപ്പോൾ തുറന്നു പറയുകയാണ്. വർഷങ്ങൾക്ക് ശേഷമാണ് താൻ അഭിനയ ജീവിതത്തിലേക്ക് കടന്നു വരുന്നതെങ്കിലും ലാലേട്ടന് പഴയപോലെ തന്നെ സ്നേഹം കാത്തു സൂക്ഷിക്കുന്ന വ്യക്തിയാണെന്ന് ശ്രീജയ പറയുന്നു.

ഒടിയൻ സിനിമയുടെ ഷൂട്ടിംഗ് ഇടവേളകളിൽ ലാലേട്ടൻ പഴയ കാര്യങ്ങൾ എല്ലാം ഓർത്തെടുത്തെന്നും കന്മദം, കമലദളം സിനിമയിലെ കാര്യങ്ങളൊക്കെ സംസാരത്തിൽ കടന്നു വന്നെന്നും താരം പറയുന്നു. നമ്മൾ ലാലേട്ടനെ മറന്നാലും അദ്ദേഹം നമ്മളെ മറക്കില്ലന്നും ഒടിയൻ എന്ന സിനിമയിലേക്ക് തനിക്ക് അവസരം വാങ്ങി തന്നത് ലാലേട്ടനാണെന്നും ശ്രീജയ പറയുന്നു. അഭിനയത്തിന് ഒപ്പം ബാംഗ്ലൂരിലുള്ള ശ്രീജയ സ്കൂൾ ഓഫ് ഡാൻസ് എന്ന നൃത്ത സ്കൂൾ താരം ഇപ്പോൾ നടത്തിവരുകയാണ്.