ജീവിതത്തിന് സുഖം വേണമെങ്കിൽ ചിലതൊക്കെ ഒഴിവാക്കേണ്ടി വരുമെന്ന് സ്വാധികാ വേണുഗോപാൽ

സിനിമ സീരിയൽ രംഗത്ത് സജീവ താരമാണ് സ്വാധികാ വേണുഗോപാൽ. ചെറുതും വലുതുമായ വേഷങ്ങളിൽ എത്തി നിരവധി ആരാധകരെ സ്വന്തമാക്കിയ താരം മോഡൽ രംഗത്തും അവതാരിക എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ട താരമാണ് സ്വാധിക വേണുഗോപാൽ. സോഷ്യൽ മീഡിയയിൽ സജീവമായ താരം ആരാധകർക്ക് വേണ്ടി ഫോട്ടോസും പങ്കുവെക്കാറുമുണ്ട്.

നിലപാടുകൾ തുറന്ന് പറയുന്ന കാര്യത്തിൽ താരം ഒരു മടിയും കാണിക്കാറില്ല. ഒരുപാട് വിവാദങ്ങൾക്കും വിമർശനങ്ങൾക്കും താരം വിധയമായിട്ടുണ്ടെങ്കിലും വിമർശകർക്ക് മറുപടി കൊടുക്കാനും താരം തയാറാണ്. ഇപ്പോൾ ടിക്ടോക് നിരോധിച്ച പശ്ചാത്തലത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് സ്വാധിക. താരത്തിന്റെ വാക്കുകളിലേക്ക്

ഒരുപാട് മെസ്സേജ് വന്നു ടിക് ടോക്, ഷെയർ ഇറ്റ്, ഹലോ, ഇതൊന്നുമില്ലാതെ ഇനി എന്ത് ചെയ്യും എന്നൊക്കെ, ഞാൻ മൊബൈൽ കാണുന്നത് +2 വിന് പഠിക്കുമ്പോളാണ് അത് കാര്യമായി ഉപയോഗിക്കുന്നത് ഡിഗ്രിക്ക് വീട് വിട്ട് കോയമ്പത്തൂരിൽ പോയപ്പോൾ. അതായത് എന്റെ ഇതുവരെയുള്ള ജീവിതത്തിന്റെ പകുതി വർഷവും ഞാൻ ജീവിച്ചത് ഫോൺ പോലും ഇല്ലാതെയാണ്. ആ ജീവിതത്തിന്റെ സുഖം അറിയുന്നടത്തോളം കാലം ഇന്നലെ ജീവിതത്തിൽ കയറി കൂടിയ ഒരു ആപ്ലിക്കേഷനും അതിന്റെ ഉപയോഗമില്ലായ്‌മയും ഒന്നും എന്നെ ബാധിക്കില്ല. ആ അപ്പ്സും ഫോളോവെഴ്‌സും ലൈകും ഒന്നുമല്ല നമ്മുടെ ഒന്നും ജീവിതം. ജീവിതം ഇതിനെല്ലാം അപ്പുറത്ത് സന്തോഷത്തിന്റെ അനശ്വരമായ ഒരു ലോകമുണ്ട്, അത് കണ്ടതെന്നേണ്ടത് നാം സ്വയമാണ്.